Malayalam lyrics

സാഗരമേ സാഗരസംഗമതീരമേ
സാഗരമേ സാഗരസംഗമതീരമേ
താരകളേ ശ്രാവണസന്ധ്യാദീപങ്ങളേ
പിരിയുന്നു നിങ്ങളെ പിരിയുന്നു ഞാൻ
എൻ സ്വപ്നഭൂമി തേടി പോകുന്നു ഞാൻ
സാഗരമേ സാഗരസംഗമതീരമേ
ധധനിനിസ  ധധനിനിസ  ധധനിനിസ ഗഗാ
ധധമമഗ  ധധമമഗ ധധമമഗ  ധധാ
ധധനിനിസ ഗഗാ  
നിധമഗസനിനീ   ആ  ആ  ആ ...
ഞാനുമെൻ മോഹവും ഈ വഴിത്താരയിൽ
തളർന്നുവീണൊരു നേരത്ത്, കടത്തീരത്ത്
ഞാനുമെൻ മോഹവും ഈ വഴിത്താരയിൽ
തളർന്നുവീണൊരു നേരത്ത്, കടത്തീരത്ത്
ത്യാഗരൂപമായ് എന്നെ വളർത്തിയ
സ്നേഹതീരമേ പിരിയുന്നു ഞാൻ
ത്യാഗരൂപമായ് എന്നെ വളർത്തിയ
സ്നേഹതീരമേ പിരിയുന്നു ഞാൻ
എൻ സ്വപ്നഭൂമി തേടി പോകുന്നു ഞാൻ
സാഗരമേ സാഗരസംഗമതീരമേ
(ആലാപ്)
ഈ പൂനിലാവിനും ഈ കുളിർകാറ്റിനും
പറയാനായിരം കഥയുണ്ട്, പ്രേമകഥയുണ്ട്
കഥയറിയാത്ത കന്യാകുമാരി, വേദനയോടെ പിരിയുന്നു ഞാൻ
ഒരു രാഗദൂതുമായി പോകുന്നു ഞാൻ
സാഗരമേ സാഗരസംഗമതീരമേ
സാഗരമേ സാഗരസംഗമതീരമേ
താരകളേ ശ്രാവണസന്ധ്യാദീപങ്ങളേ
പിരിയുന്നു നിങ്ങളെ പിരിയുന്നു ഞാൻ
എൻ സ്വപ്നഭൂമി തേടി പോകുന്നു ഞാൻ
സാഗരമേ സാഗരസംഗമതീരമേ

Song video

Watch on YouTube

Song information

Music: കണ്ണൂർ രാജൻ

Lyricist: ചുനക്കര രാമൻകുട്ടി

Singer: കെ ജെ യേശുദാസ്

Film/album: കന്യാകുമാരിയിൽ ഒരു കവിത

Explore this song