Malayalam lyrics

സുഖകരം ഇതു സുഖകരം
സുഖകരം ഇതു സുഖകരം
എല്ലാം പ്രിയങ്കരം എല്ലാം മനോഹരം
സുഖകരം ഇതു സുഖകരം
പൊന്നോമല്‍ പൈതങ്ങള്‍
മുന്നിലണയുമ്പോള്‍
പുന്നാരത്തേന്മുത്തം തന്നു തഴുകുമ്പോള്‍
നാട്ടുമാവിന്‍ തോളിലേറി കിളികള്‍ കൊഞ്ചുന്നുവോ
പാട്ടുറങ്ങിയ വീണപോലും കവിത ചിന്തുന്നുവോ
എല്ലാം പ്രിയങ്കരം എല്ലാം മനോഹരം
സുഖകരം ഇതു സുഖകരം
വളരുമ്പോല്‍ കളിയാടാന്‍ വാക്കുകള്‍ തന്നൂ
തളരുമ്പോള്‍ താങ്ങായ്ഞാന്‍ തോളിടം തന്നു
മാറത്തെ ചൂടെല്ലാം കുഞ്ഞുടുപ്പാക്കി
താരാട്ടി പാലൂട്ടി സ്നേഹമേകീ ഞാന്‍
ഓര്‍മ്മയാകും ഓടിവള്ളം കാറ്റിലുലയുന്നുവോ
ഒരുവസന്തം വീണപൂവിനെ
ഉമ്മവയ്ക്കുന്നുവോ
എല്ലാം പ്രിയങ്കരം എല്ലാം മനോഹരം
സുഖകരം ഇതു സുഖകരം

Song video

Watch on YouTube

Song information

Music: രവീന്ദ്ര ജയിൻ

Lyricist: എസ് രമേശൻ നായർ

Singer: എസ് പി ബാലസുബ്രമണ്യം കെ എസ് ചിത്ര

Film/album: സുഖം സുഖകരം

Explore this song