Malayalam lyrics
സാന്ദ്രാനന്ദാവബോധാത്മകമനുപമിതം കാലദേശാവധിഭ്യാം………… നിര്‍മ്മുക്തം നിത്യമുക്തം നിഗമശതസഹസ്രേണ നിര്‍ഭാസ്യമാനം……. അസ്പഷ്ടം ദൃഷ്ടമാത്രേ…പുനരുരുപുരുഷാർത്ഥാത്മകം ബ്രഹ്മതത്വം… തത്താവദ്ഭാതി സാക്ഷാദ് ഗുരുപവനപുരേ… ഹന്ത! ഭാഗ്യം ജനാനാം…. ചന്ദനചര്‍ച്ചിത നീലകളേബരം എന്റെ മനോഹരമേഘം (ചന്ദനചര്‍ച്ചിത..) കായാമ്പൂവിലും എന്റെ മനസ്സിലും കതിർഴപെയ്യുന്നമേഘം ഇത് ഗുരുവായൂരിലെ മേഘം…(ചന്ദനചര്‍ച്ചിത..) ആ തിരുമാറിലെ വനമാലപ്പൂക്കളിൽ ആദ്യവസന്തം ഞാൻ…( ആതിരുമാറിലെ…) ആ പദപങ്കജമാദ്യം വിടർത്തിയ സൂര്യപ്രകാശം ഞാൻ നിന്റെ ഗീതവും വേദവും ഈ ഞാൻ …(ചന്ദനചര്‍ച്ചിത..) കൌസ്തുഭമെന്നും കാളിന്ദിയെന്നും കാര്‍മുകിലെന്നും കേട്ടു ഞാൻ ( കൌസ്തുഭ…) ഉറക്കെച്ചിരിയ്കുവാൻ മറന്നോരെന്നെയും ഉദയാസ്തമയങ്ങളാക്കീ നീ തിരുനടകാക്കാൻ നിർത്തി നീ….(ചന്ദനചര്‍ച്ചിത..)
Song video
Song information
Music: കെ ജി ജയൻ
Lyricist: എസ് രമേശൻ നായർ
Singer: കെ ജെ യേശുദാസ്
Raaga: കാപി
Film/album: മയിൽപ്പീലി
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: മയിൽപ്പീലി
- Composer: കെ ജി ജയൻ
- Lyricist: എസ് രമേശൻ നായർ