Malayalam lyrics
ശശിലേഖയീ ശാരദരാവിൽ ശരറാന്തൽ തിരി തെളിക്കുന്നൂ വനമാലതി പൂ വിടരുന്നൂ പനിനീരുമായ് കാറ്റണയുന്നൂ (ശശിലേഖ...) സുരഭീയാമം സുഖതരവേള പരിമളമോലും നവസുമമേള സുരഭിലമാകും രജനിയിതിൽ നീ (2) വരുവതില്ലേയെൻ മാനസചോരാ ഹരിതവനികയിതു സുഖദശീതളം തരിക പ്രണയമധു ഗോപബാല - മിഴി ……നീരുമായ് കാതരയായി മുരളീരവം കാതോർത്തിരിക്കും അനുരാഗ- വിധുരയീ രാധ അണയൂ എന്നരികിൽ മുരാരേ (ശശിലേഖ...) യമുനാതീരേ വിജന നികുഞ്ജേ യദുകുലരാധഞാൻ കാത്തിരിക്കുന്നു മനമിതിലാകെ മുരഹരരൂപം (2) മുരളികയൂതീടും മാധവരൂപം വിരഹവ്യഥയിനിയുമരുതു സഹിയുവാൻ വിരവിലണയു നീ വേണുലോലാ – മിഴി… ….നീരുമായ് കാതരയായി മുരളീരവം കാതോർത്തിരിക്കും അനുരാഗ- വിധുരയീ രാധ അണയൂ എന്നരികിൽ മുരാരേ (ശശിലേഖ...)
Song information
Film/album: നാദം - സ്വതന്ത്രസംഗീതശാഖ
Explore this song
- Film / album: നാദം - സ്വതന്ത്രസംഗീതശാഖ