Malayalam lyrics
ആ ... ആ... ശിലകൾക്കുള്ളിൽ നീരുറവ കണ്ടൂ ഹൃദയം ഏകാന്ത ശിലകൾക്കുള്ളിൽ അലിവുകൾ കണ്ടൂ ഞാൻ കലകൾക്കുള്ളിൽ കവിതയുടെ ഈണം കേട്ടൂ പ്രണയമയ കലകൾക്കുള്ളിൽ രാഗലഹരി മൊഴികളാർന്നൂ മിഴികൾ രണ്ടും ഈറനായി, ഗാനമായി ജീവനാർന്നൂ സംഗമം സ നി പ മ രി ഗ മ ശിലകൾക്കുള്ളിൽ നീരുറവ കണ്ടൂ ഹൃദയം ഏകാന്ത ശിലകൾക്കുള്ളിൽ അലിവുകൾ കണ്ടൂ ഞാൻ ആരുമില്ലെന്നാരു ചൊല്ലി എൻ മനസു കൂടെയില്ലേ ശ്വാസ നിശ്വാസങ്ങൾ പോലെ ജീവനുള്ളിൽ ആരുമില്ലെന്നാരു ചൊല്ലി എൻ മനസു കൂടെയില്ലേ ശ്വാസ നിശ്വാസങ്ങൾ പോലെ ജീവനുള്ളിൽ ആ... എന്നുമലിയും കൂടെ ഞാൻ എന്നുമെത്തും കൂടെ ഞാൻ പ്രണയനദിയായ് ഒഴുകിടും മാരിവില്ലായ് മാറിടും പകലായി ചിറകു നീർത്തും രാത്രിയാകും ഞാൻ ശിലകൾക്കുള്ളിൽ നീരുറവ കണ്ടൂ ഹൃദയം ഏകാന്ത ശിലകൾക്കുള്ളിൽ അലിവുകൾ കണ്ടൂ ഞാൻ കലകൾക്കുള്ളിൽ കവിതയുടെ ഈണം കേട്ടൂ പ്രണയമയ കലകൾക്കുള്ളിൽ രാഗലഹരി
Song information
Music: ജേക്സ് ബിജോയ്
Lyricist: കൈതപ്രം
Singer: അഖിൽ ജയചന്ദ് വൈഗ നമ്പ്യാർ
Raaga: ഖരഹരപ്രിയ
Film/album: കുമാരി
Explore this song
- Singer: അഖിൽ ജയചന്ദ് വൈഗ നമ്പ്യാർ
- Film / album: കുമാരി
- Composer: ജേക്സ് ബിജോയ്
- Lyricist: കൈതപ്രം