Malayalam lyrics
ശ്രാവണമേ ഈ വഴിയെ.. പൂവനി തേടി പോവുകയോ.. കുറുമിഴി മലരേ വിടരു ...സുരഭിലയായ്.. തളിരുലരും താഴ്വരയിൽ...തളിരുലരും താഴ്വരയിൽ ശ്രാവണമേ ഈ വഴിയെ.. പൂവനി തേടി പോവുകയോ.. പൊന്നണി തൊങ്ങലിൽ ഊഞ്ഞാല് കെട്ടി.. ചിങ്ങക്കിളികളെ ആലോലമാട്ടി തിരുവോണ പൂങ്കാറ്റേ നീ.. കളിയോടങ്ങളിലേറി തുഴഞ്ഞേ പോകുമ്പോൾ ... പൂവിളി കേട്ടുവോ... പൂപ്പട കണ്ടുവോ (1 ) മലയാള തേൻ തുമ്പി വിരുന്നേകിയോ.. (ശ്രാവണമേ....) അക്കരെ കുന്നിലെ ഉത്രാട രാവിൽ മുത്തുകുടക്കീഴിൽ ആറാട്ട് മേളം... നിറമാല പൊന്മുകിലെ നീ തിരിനാളങ്ങളുഴിഞ്ഞു തൊഴുതെ പോകുമ്പോൾ ... ആലില പന്തലിൽ നാക്കില പന്തിയിൽ (1) മലയാളത്തേന്തുമ്പി വിരുന്നേകിയോ.. (ശ്രാവണമേ....)
Song information
Music: രാജാമണി
Lyricist: പി കെ ഗോപി
Singer: കെ ജെ യേശുദാസ്
Film/album: ശ്രുതിലയതരംഗിണി - ആൽബം
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ശ്രുതിലയതരംഗിണി - ആൽബം
- Composer: രാജാമണി
- Lyricist: പി കെ ഗോപി