Malayalam lyrics
ശ്രാവണ സന്ധ്യേ അറിയുമോ, എൻ ശാരിക പോയതെവിടെ? ഓർമ്മകൾ തൻ ചുടു ചുംബനമേകിയെൻ ഓമന പോയതെവിടെ, എവിടെ? ഓമന പോയതെവിടെ ആ സുഖ മാദക ഗന്ധമുണർത്തി ആതിരയിതിലെ വരുമ്പോൾ ആ പൊൻ വിരലുകൾ പുളകം ചാർത്തിയ എൻ മിഴി സാഗരമായി ഓരോ നിമിഷം തോറും ഹൃദയം അവളെ തേടുകയായി, വീണ്ടും അവളെ തേടുകയായി ഈ പൊൻവെയിലും ഈ പൂന്തൊടിയും ഈറനണിഞ്ഞൊരുഷസ്സും തേടുകയായ് കള മൊഴികളുണർത്തിയ ഈരടിതൻ ശ്രുതിയെങ്ങും തഴുകിയുണർത്താൻ എന്നിലലിയാൻ വരികില്ലേയവളിനിയും, വീണ്ടും വരികില്ലേയവളിനിയും
Song information
Music: ബഹുവ്രീഹി
Lyricist: ജി നിശീകാന്ത്
Singer: തഹ്സീൻ മുഹമ്മദ്
Film/album: ഓണം with ഈണം
Explore this song
- Singer: തഹ്സീൻ മുഹമ്മദ്
- Film / album: ഓണം with ഈണം
- Composer: ബഹുവ്രീഹി
- Lyricist: ജി നിശീകാന്ത്