Malayalam lyrics
ശ്രാവണ സംഗീതമേ ശാലീന സൌന്ദര്യമേ ഉത്രാടരാത്രിയിൽ ഉറങ്ങാത്തമനസ്സിന് കൂട്ടിനു നീ വരുമോ…? തരളിതമെൻ അനുരാഗവനങ്ങളിൽ മധുരം പെയ്തിടുമോ…? ശാലീന സൌന്ദര്യമേ തൂവെള്ള മുലക്കച്ച ഞൊറിഞ്ഞുടുത്ത്, കൈയ്യിൽ വെറ്റിലച്ചെല്ലവുമായ് ചുണ്ടിലൊളിപ്പിച്ച പുഞ്ചിരിപ്പാലുമായ് ചന്ദ്രിക ചാരെ വരുമ്പോൾ ആ കുളിരാലിംഗനങ്ങളിൽ മുഴുകും എന്നെ നീ ഗായകനാക്കി അനുരാഗഗായകനാക്കി നെറ്റിയിൽ കുങ്കുമക്കുറിയണിഞ്ഞ്, കണ്ണിൽ ശൃംഗാരഭാവവുമായ് നാണമൊഴിക്കാത്ത കവിളിണയോടെ പെങ്കൊടി കാത്തു നിൽക്കുമ്പോൾ ആ സ്വപ്ന സൌന്ദര്യ സ്വരമധു തൂകൂ എന്നിലെക്കാമുകനായി എന്നുമീ കാമുകനായി
Song information
Music: വിജേഷ് ഗോപാൽ
Lyricist: ജി നിശീകാന്ത്
Singer: വിജേഷ് ഗോപാൽ
Film/album: നാദം - സ്വതന്ത്രസംഗീതശാഖ
Explore this song
- Singer: വിജേഷ് ഗോപാൽ
- Film / album: നാദം - സ്വതന്ത്രസംഗീതശാഖ
- Composer: വിജേഷ് ഗോപാൽ
- Lyricist: ജി നിശീകാന്ത്