Malayalam lyrics
ശ്രീവാഴും ചെറുനാട്ടിൽ മുരുകനുണ്ണി അപുത്രദു:ഖിതർക്കു സന്താനവല്ലി അരവണയോ.... പഞ്ചാമൃതമോ.... തൃമധുരമോ വേണ്ടൂ വായ് തുറക്കൂ അനപത്യശാപാഗ്നിമൂടുമെന്നിൽ സന്താനസൗഭാഗ്യവരമരുളൂ നാളെത്ര നിന്നേപ്പോൽ ഒരുകുഞ്ഞിൻ കാലോച്ച കേൾക്കുവാൻ ഈ ദാസികാത്തിരിപ്പൂ (2) വിറയുന്നൂ താരാട്ടിത്തഴുകേണ്ട കൈകളൂം (2) മറയുന്നൂ മനസ്സിൽനിന്നുറക്കുപാട്ടും അഖിലരോടിടഞ്ഞദ്രി വെടിഞ്ഞനാളുമയമ്മ അറിഞ്ഞവേദന ഞാനും അനുഭവിപ്പൂ (2) ആകഥയോർക്കേ നിർഭാഗ്യവതിയാമെൻ (2) വാൽസല്യം നെഞ്ഞിൽ പാലായ്ചുരന്നൂ
Song information
Music: ജി നിശീകാന്ത്
Lyricist: ജി നിശീകാന്ത്
Singer: ഭവ്യ
Film/album: പാൽക്കാവടി-ആൽബം
Explore this song
- Singer: ഭവ്യ
- Film / album: പാൽക്കാവടി-ആൽബം
- Composer: ജി നിശീകാന്ത്
- Lyricist: ജി നിശീകാന്ത്