Malayalam lyrics
ശ്രീകുരുമ്പേ കാളീശ്വരീ ശോണാംബരാഡംബരീ ശ്രീകുരുമ്പേ രക്തേശ്വരീ മഹിഷാസുരമർദ്ദിനീ നീ ദുർഗ്ഗ നീ ഭദ്ര നീ തന്നെ അഖിലാണ്ഡ സംഹാരശക്തിമയീ (ശ്രീകുരുമ്പേ...) മൂലാധാരം മൂവുരു ചുറ്റി മൂവുരു ചുറ്റി മൂവുരു ചുറ്റി പൂവിലുണർത്തിയ കുണ്ഡലിനി (മൂലാധാരം...) ജീവനിലുണരാൻ നാദതരംഗിണി നാവിലുദിക്കുക ശക്തിമയീ(2) ശക്തിമയീ ശക്തിമയീ (ശ്രീകുരുമ്പേ...) അഞ്ജന മിഴികളിൽ അഗ്നിയുമായ് നെഞ്ചിൽ തുള്ളും കലശവുമായ് മഞ്ജുളകുങ്കുമ തിലകവുമായ് മഞ്ചലിലണയുക ശക്തിമയീ (അഞ്ജന..) കരവാളിളകും മിന്നലുമായ് മിന്നലുമായ് മിന്നലുമായ് കാൽത്തള തുള്ളും നാദവുമായ് (കരവാളിളകും..) നടനവിലാസിനി ദാരിക രുധിരം അടിമുടി അണിയുക ശക്തിമയീ (2) ശക്തിമയീ ശക്തിമയീ (ശ്രീകുരുമ്പേ...)
Song information
Singer: കെ എസ് ചിത്ര
Film/album: മൗനം
Explore this song
- Singer: കെ എസ് ചിത്ര
- Film / album: മൗനം