Malayalam lyrics
ശ്യാമ മേഘ വര്‍ണ്ണന്‍ മണിവേണുവൂതി കണ്ണന്‍ അഴകില്‍ നടമാടി രാധ വഴിയുന്നൂ കവിളിണയില്‍ സിന്ദൂരം മനമിന്നൊരു മധുവേന്തും മന്ദാരം ഈ മഞ്ജുഗാനമിന്നും ഉയിര്‍ വല്ലരിയില്‍ മിന്നും (2) സ്വര്‍ഗ്ഗം വിടരുമെന്റെ വൃഥാ വീഥിയില്‍ വഴിയുന്നു കവിളിണയില്‍ സിന്ദൂരം മനമിന്നൊരു മധുവേന്തും മന്ദാരം ആ..ആ..ആ.. കലയുടെ ഓമലേ പൊന്‍ ചിലങ്കേ ഹോയ് പൊന്‍ ചിലങ്കേ കളിചിരി മാറാ പൈതല്‍ നീ ഹോയ് ഹോയ് (കലയുടെ..) കിലു കിലെ കൊഞ്ചി നില്‍ക്കും നിനക്കൊരു സമ്മാനം(2) തകതിമി താളം തുള്ളും കാലിണ തന്‍ പൂണാരം വഴിയുന്നു കവിളിണയില്‍ സിന്ദൂരം മനമിന്നൊരു മധുവേന്തും മന്ദാരം[ശ്യാമ മേഘ വര്‍ണ്ണന്‍..] പരിമൃദു തെന്നലില് പാരിജാതം ഹോയ് പാരിജാതം ചൊരിയുകയായ് സൌരഭം ഹോയ് ഹോയ് (പരിമൃദു..) കരിമിഴി നീട്ടി നില്‍ക്കും രജനിക്കു സമ്മാനം (2) ശശികല നെയ്യും പുത്തന്‍ കന്നി നിലാ പൂഞ്ചേല വഴിയുന്നു കവിളിണയില്‍ സിന്ദൂരം മനമിന്നൊരു മധുവേന്തും മന്ദാരം[ശ്യാമ മേഘ വര്‍ണ്ണന്‍..]
Song information
Music: എസ് പി വെങ്കടേഷ്
Lyricist: യൂസഫലി കേച്ചേരി
Singer: കെ ജെ യേശുദാസ്
Film/album: ഭീഷ്മാചാര്യ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ഭീഷ്മാചാര്യ
- Composer: എസ് പി വെങ്കടേഷ്
- Lyricist: യൂസഫലി കേച്ചേരി