Malayalam lyrics
ആ.... ശാന്തഗംഭീരനാം നീലകണ്ഠാ ശ്രീരുദ്രരൂപിയാം ചന്ദ്രചൂഡാ ഇന്നെന്റെ മിഴിനീർ.... ഇന്നെന്റെ മിഴിനീര്‍ രുദ്രാക്ഷമാലയായ് തൃക്കഴുത്തിലണിയണേ മൃത്യുഞ്ജയാ... ശാന്തഗംഭീരനാം നീലകണ്ഠാ ശ്രീരുദ്രരൂപിയാം ചന്ദ്രചൂഡാ പാപമാണിന്നെന്റെ പിന്‍വിളക്ക് അപരാധമാണെന്റെ ധാര ശാപം കൂവളപ്പൂക്കള്‍... ശാപം കൂവളപ്പൂക്കള്‍ ആത്മരോദനങ്ങള്‍ സ്നേഹ- പഞ്ചാക്ഷരം ശാന്തഗംഭീരനാം നീലകണ്ഠാ ശ്രീരുദ്രരൂപിയാം ചന്ദ്രചൂഡാ താണ്ഡവം കൊണ്ടെന്റെ തുടിയുണര്‍ത്തൂ കണ്‍തുറക്കൂ.. ശോകം ഭസ്മമാക്കൂ തിങ്കള്‍ക്കലാഞ്ചിത ഗംഗയില്‍... തിങ്കള്‍ക്കലാഞ്ചിത ഗംഗയില്‍ എന്നെ ശുദ്ധനാക്കൂ ജന്മമോക്ഷമേകൂ ശാന്തഗംഭീരനാം നീലകണ്ഠാ ശ്രീരുദ്രരൂപിയാം ചന്ദ്രചൂഡാ ഇന്നെന്റെ മിഴിനീർ.... ഇന്നെന്റെ മിഴിനീര്‍ രുദ്രാക്ഷമാലയായ് ±തൃക്കഴുത്തിലണിയണേ മൃത്യുഞ്ജയാ... ശാന്തഗംഭീരനാം നീലകണ്ഠാ ശ്രീരുദ്രരൂപിയാം ചന്ദ്രചൂഡാ
Song information
Music: കൈതപ്രം
Lyricist: കൈതപ്രം
Singer: കെ ജെ യേശുദാസ്
Film/album: ശാന്തം
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ശാന്തം
- Composer: കൈതപ്രം
- Lyricist: കൈതപ്രം