Malayalam lyrics
വർണ്ണവർണ്ണ തൊങ്ങൽ കെട്ടി വാനംനീളെ ചന്തംകൂട്ടി എങ്ങെങ്ങും പൊങ്ങുന്നേ മഴവിൽകൂടാരം മഴവിൽകൂടാരം ഉള്ളിനുള്ളിൽ താളംപെയ്തും പാരാപാര പൂരംനെയ്തും മിന്നായംമിന്നുന്നേ സ്നേഹചങ്ങാത്തം സ്നേഹചങ്ങാത്തം കന്നിതാര പൂത്തിരികത്തി കണ്ണിലുദിക്കുന്നേ തമ്മിൽ തമ്മിൽ താംങ്കിടതട്ടി പാടിമദിക്കുന്നേ ചാംചക ചാംചക ചംചം ചാംചക ചാംചക ച ചാംചക ചാംചക ചംചം ചാംചക ചാംചക ച [വർണ്ണവർണ്ണ.. വഴിതിരിയും ഹൃദയങ്ങൾ ഒന്നാകുമ്പോൾ ഒന്നാകുമ്പോൾ നിനവുകളിൽ ശലഭങ്ങൾ ചാഞ്ചാടുമ്പോൾ ചാഞ്ചാടുമ്പോൾ ചടുചടെയായ് ചലനങ്ങൾ ഇഴഞ്ഞീടുമ്പോൾ ഇഴഞ്ഞീടുമ്പോൾ പുതുമകളായ് പുളകങ്ങൾ പൂത്താടുമ്പോൾ പൂത്താടുമ്പോൾ ചെല്ലചെമ്മാനം കേറിപോകാം മോഹതേൻതേടും പൂന്തെന്നലായ് മാരിതേരോടും മെയ്യിൽനെയ്യാൻ പുൽകി പാടീടാമുല്ലാസമായ് ചാംചക ചാംചക ചംചം ചാംചക ചാംചക ച ചാംചക ചാംചക ചംചം ചാംചക ചാംചക കു കൂ [വർണ്ണവർണ്ണ ... നുരനിറയുംതെളിനീല ചില്ലോളമായ് ചില്ലോളമായ് നനനനയും നിറവർണ്ണ തീരങ്ങളിൽ തീരങ്ങളിൽ നിഴലെഴുതും വഴിനീളെ പറന്നേറീടാം പറന്നേറീടാം രസകരമായ് ഗതിമൂളും പകൽപക്ഷിയായ് പകൽപക്ഷിയായ് തങ്കതേരോടും തിങ്കൾകുന്നിൽ ഒന്നിച്ചോലോലം ചേക്കേറീടാം ചെല്ലകാറ്റോടും ചില്ലകൊമ്പിൽ ഒന്നിച്ചമ്മാനം കൈമാറീടാം ചാംചക ചാംചക ചംചം ചാംചക ചാംചക ച ചാംചക ചാംചക ചംചം ചാംചക ചാംചക ച [വർണ്ണവർണ്ണ...
Song video
Song information
Music: എസ് ബാലകൃഷ്ണൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: എം ജി ശ്രീകുമാർകോറസ്
Film/album: മഴവിൽക്കൂടാരം
Explore this song
- Singer: എം ജി ശ്രീകുമാർകോറസ്
- Film / album: മഴവിൽക്കൂടാരം
- Composer: എസ് ബാലകൃഷ്ണൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി