Malayalam lyrics

വസന്ത രാഗം പാടി..വനമുല്ല പൂചൂടി
പ്രകൃതിയൊരുങ്ങി പരിമളം പരത്തി
(വസന്ത രാഗം പാടി..)
പുരുഷ രാഗമേ വസന്തമേ.. സൂര്യകാന്തത്തിൻ ജന്യമേ
ത്യാഗരാജൻ പാടിയ സീതമ്മയും നീയേ
സ്വാതി തിരുനാളിൻ പരമ പുരുഷനും..
(വസന്ത രാഗം പാടി..)
സായന്തന രാഗമേ നിന്നിൽ ഹാസ്യമോ
പരിഹാസമോ രസം
മനസ്സിനെ മയക്കുന്ന മാസ്മര രാഗമേ
നിന്നിലലിയുന്നു ഞാൻ....
(വസന്ത രാഗം പാടി..)

Song information

Film/album: ലളിതഗാനങ്ങൾ

Explore this song