Malayalam lyrics

വലംതിരിഞ്ഞ് ഇടംതിരിഞ്ഞ്
അടിവൈചുവടടി  വൈ
ആലിബാബ ധാലിസുൽത്താനിതിലെ എഴുന്നള്ളുന്നെ
സലാമു അലൈക്കും അലൈക്കും സലാം
മുബൈ ദാദ സലാം കരോ
തീരം പൊയ്കയിൽ അയ്യം പാടി
ആരാമത്തിൽ പൂക്കും റോജാവേ  
ചാടിപ്പാടി തുള്ളൂന്നോരെ ഈ ലോകത്തിൽ
കാക്കും രാജാവേ
ഇല്ലം കൂടുകൈ തെയ്യം പാടുകൈ
പൊയ്യും വാഴവെയും തേരും
ചെല്ലും ചേലയും ചൊല്ലും ചോരയും
പോലവിർന്നീടും
അന്തിമന്തൻ മാനത്ത് ചന്ദിരൻ നിന്നാടുമ്പം
മുന്തിരി പൂലോകത്ത് ഞങ്ങളിമ്പം കൊള്ളുമ്പം
അരുവികൾ  മേട്ടിൽ മുഴുകിടും കാട്ടു കുരുവികൾ പാട്ട് പാടും
കണ്ണിൽ കോപവും പെണ്ണിൽ കാമവും
പൊന്നിൽ മോഹവും കൂടും
മണ്ണിൻ മാനവും വിണ്ണിൻ മാനവും
മായാജാലമായി മാറും
ചെപ്പടികൊട്ടാരത്തിൽ അക്കിടി കിണ്ണാരത്തിൽ
കിക്കിളി പത്തായത്തിൽ
കൊക്കിളി പട്ടാളത്തിൽ
ഗുരുകുലം മാന്തി മുനിവരം തീണ്ടി
മധുരസം മോന്തിടുന്നെ

Song video

Watch on YouTube

Song information

Music: എസ് പി വെങ്കടേഷ്

Lyricist: ബിച്ചു തിരുമല

Singer: എസ് ജാനകി

Film/album: മായാജാലം

Explore this song