Malayalam lyrics
വരവായ് ഒരു മംഗല്യപ്പല്ലക്കില്‍ വസന്തംവിടര്‍ത്തും മായാരൂപം മനസ്സില്‍ ഒരു കുങ്കുമപ്പൊന്‍പൂവായ് വിരിയും ഉഷസ്സില്‍ പൂക്കും ആലാപം കിന്നരഗാനം ഗന്ധര്‍വ്വഗീതം മുരളീനാദം മുഴങ്ങുന്നുവോ ഹരിചന്ദനവും കളഭങ്ങളുമായ് ഹൃദയം നിറയും കളകാകളിയായ് വരവായ് ഒരു മംഗല്യപ്പപല്ലക്കില്‍ വസന്തം വിടര്‍ത്തും മായാശ്രീരൂപം ആ.... മണിയറവാതില്‍ മെല്ലെത്തുറന്നെന്‍ മനസ്സിന്‍ ദീപം കൊളുത്തേണം നീ കരളിന്‍നടയില്‍ തിരുക്കോലമിടാന്‍ എന്നും കനവില്‍ ഉണരേണം നീ വരവായ് ഒരു മംഗല്യപ്പല്ലക്കില്‍ വസന്തംവിടര്‍ത്തും മായാരൂപം മനസ്സില്‍ ഒരു കുങ്കുമപ്പൊന്‍പൂവായ് വിരിയും ഉഷസ്സില്‍ പൂക്കും ആലാപം
Song video
Song information
Music: ബാലഭാസ്ക്കർ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ ജെ യേശുദാസ്
Film/album: മംഗല്യപ്പല്ലക്ക്
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: മംഗല്യപ്പല്ലക്ക്
- Composer: ബാലഭാസ്ക്കർ
- Lyricist: ഗിരീഷ് പുത്തഞ്ചേരി