Malayalam lyrics

വരുന്നുണ്ടേ വരുന്നുണ്ടേ..
വട്ട് വാദ്ധ്യാർ വരുന്നുണ്ടേ ..
ഇനി വട്ട് വാദ്ധ്യാർ വരുന്നുണ്ടേ  (2)
കഷ്ടം തലക്കകത്തോളം
കരളിനുള്ളിൽ താതോളം (2)
എല്ലാം എല്ലാം അവതാളം
ഇയാൾ ചെന്ന് പതിക്കും പാതാളം
വരുന്നുണ്ടേ വരുന്നുണ്ടേ..
വട്ട് വാദ്ധ്യാർ വരുന്നുണ്ടേ ..
ഇനി വട്ട് വാദ്ധ്യാർ വരുന്നുണ്ടേ  (2)
ജനഗണമനയോട് പ്രതിക്ഷേധം
ജനങ്ങളെല്ലാം വിരോധം (2)
ജയിക്കുമെന്നൊരു മിഥ്യാബോധം
ഇയാൾ ജനിച്ചു പോയതൊരപരാധം (2)
ദൈവം മൂപ്പരെ സ്വന്തം
ആർക്കും ദഹിക്കാത്ത വേദാന്തം  (2)
ചൊല്ലുവതെല്ലാം അസംബന്ധം
അയ്യോ ഇല്ലീ ഭ്രാന്തിനൊരന്തം  (2)
വരുന്നുണ്ടേ വരുന്നുണ്ടേ
വട്ട് വാദ്ധ്യാർ വരുന്നുണ്ടേ ..
ഇനി വട്ട് വാദ്ധ്യാർ വരുന്നുണ്ടേ  (2)

Song information

Music: കണ്ണൂർ രാജൻ

Lyricist: തിക്കുറിശ്ശി സുകുമാരൻ നായർ

Singer: കെ പി ചന്ദ്രമോഹൻ

Film/album: പുഴയോരത്തൊരു പൂജാരി

Explore this song