Malayalam lyrics

വന്നു പോകും മഞ്ഞും തണുപ്പും

അന്നും തുണയ്ക്കും നീയൊരാൾ

കണ്ടു ഞാനും കണ്ണിൽ തിളങ്ങും

ഉള്ളിലുള്ള കള്ളമത്രയും

തൊട്ടു നീയും എന്നിൽ മിനുങ്ങും

പട്ടുപൊലെ ഉള്ളൊരിഷ്ടവും

ഒന്നു ചേരും കാവൽ വിളക്കായ്

കത്തി നില്ക്കുമെന്നു മെപ്പോഴും

പരുന്തുപോൽ പറന്നിടാം

പറത്തുമെങ്കിലെന്നെ എന്റെ ഡാഡി ബ്രൊ

മരങ്ങളായ് വളർന്നിടാം

ഇരുമ്പു കോട്ടകൾ തകർത്തു തന്നിടാം

വരില്ല ആരും തടുക്കാൻ എതിർക്കാൻ

കൊതിച്ചു നിങ്ങളും മടിച്ചിടേണ്ട ടോ..

ഇതാണ് ലോകം എനിക്കും നിനക്കും

ഇതിൽ തുടിച്ചു നീന്തുവാൻ തിടുക്കവും ഹോയ്.......

ഹോ.. ഹോ.... ഹോ... ഹോ

ഹോ.. ഹോ.... ഹോ... ഹോ..

ഹോ.. ഹോ.... ഹോ... ഹോ

ഹോ.. ഹോ.... ഹോ... ഹോ..

ഏതു നാളും സ്വന്തം നമുക്കും

കൂട്ടിനുണ്ട് കൂടെയിങ്ങനെ

ഏതു മേടും മേയാൻ കൊതിയ്ക്കും

തൊട്ടു മുട്ടി ഒട്ടി നിൽക്കുകിൽ

കാവലാകും കാണാ പുറത്തും

എന്റെ തന്നെ ഉള്ളിലുള്ളൊരാൾ

കണ്ടു നോക്കാനാരും വരട്ടെ

കൂട്ടുപോകുവാൻ കൊടുക്കുമോ

നുരഞ്ഞിടാം പതഞ്ഞിടാം

നമുക്കു വേണ്ട നാളെ എന്ന മായകൾ

കളിക്കളം ജയിച്ചിടാൻ

പടയ്ക്കു മുൻപനായ് നീ വന്നു നിൽക്കുമോ

ഇതെന്ത് ചോദ്യം അതല്ലേ വഴക്കം

മറച്ചു വെയ്ക്കാൻ നമുക്ക് സാധ്യമോ

കുടുക്കു വീണാലഴിച്ചും തരാനായ്

അടുത്തു തന്നെയെന്നുമുണ്ട് ഞാനൊരാൾ

ഹോ.. ഹോ.... ഹോ... ഹോ

ഹോ.. ഹോ.... ഹോ... ഹോ..

ഹോ.. ഹോ.... ഹോ... ഹോ

ഹോ.. ഹോ.... ഹോ... ഹോ..

Song information

Music: ദീപക് ദേവ്

Lyricist: ഡോ മധു വാസുദേവൻ

Singer: മോഹൻലാൽപൃഥ്വിരാജ് സുകുമാരൻ

Film/album: ബ്രോ ഡാഡി

Explore this song