Malayalam lyrics

വഞ്ചിഭൂമി പതേ ചിരം

സഞ്ജിതാഭം ജയിക്കേണം

ദേവദേവൻ ഭവാനെന്നും 

ദേഹസൗഖ്യം വളർത്തേണം

വഞ്ചിഭൂമി പതേ ചിരം

ത്വൽചരിതം എങ്ങും ഭൂമൗ 

വിശൃതമായ് വിളങ്ങേണം

വഞ്ചിഭൂമി പതേ ചിരം

മർത്യമനമേതും ഭവൽ 

പത്തനമായ് ഭവിക്കേണം

വഞ്ചിഭൂമി പതേ ചിരം

താവകമാം കുലം മേന്മേൽ

ശ്രീവളർന്നുല്ലസിക്കേണം

വഞ്ചിഭൂമി പതേ ചിരം

മാലകറ്റി ചിരം പ്രജാ-

പാലനം ചെയ്തരുളേണം 

വഞ്ചിഭൂമി പതേ ചിരം

സഞ്ജിതാഭം ജയിക്കേണം 

വഞ്ചിഭൂമി പതേ ചിരം

Song information

Music: എ എച്ച് കാഷിഫ്

Lyricist: ഉള്ളൂർ എസ് പരമേശ്വരയ്യർ

Singer: മഞ്ജരി

Film/album: പതിനെട്ടാം പടി

Explore this song