Malayalam lyrics
അല്ലാഹു ..അല്ലാഹു ..അല്ലാഹു .. തേനൂറും ചുണ്ടിന് ചോപ്പേറും രാവിനായ് പൂവള്ളിക്കയ്യില് മൈലാഞ്ചി അണിഞ്ഞു വാ ആരുടെ.. ഖൽബിലെ ഹൂറി നീ വാഹിദാ.. മാരനെ തേടിയോ മാൻമിഴി വാഹിദാ.. ഓ വാഹിദാ വാഹിദാ വിണ്ണിലേ പൂവൊന്നിതാ ഓ വാഹിദാ ഓ വാഹിദാ ഇന്നു താഴെ വന്നിതാ തേനൂറും ചുണ്ടിന് ചോപ്പേറും രാവിനായ് പൂവള്ളിക്കയ്യില് മൈലാഞ്ചി അണിഞ്ഞു വാ ഓ അരുമയായ്.. ഗസലുകൾ വിരിയുമീ രാത്രിയിൽ അസർമണി മുല്ലകൾ നിറയുമീ ശയ്യയിൽ.. അണിയുവാൻ പുടവയായ് നറുനിലാവിഴകളോ.. പനിമതീ ഇനിയവൻ കവരുമീ പരിഭവം.. ഓ ദാഹവും മോഹവും കവിയുമീ മിഴികളിൽ.. ഉണരുമോ നീർകണം ലഹരിയായ് വാഹിദാ തേനൂറും ചുണ്ടിന് ചോപ്പേറും രാവിനായ് ഓ സുറുമയാൽ എഴുതുമാ.. മിഴിയിലെ കവിതയിൽ ബഹറിലെ തിരകൾപോൽ കനവുകൾ കിലുകിലെ.. ആയിരം രാവിലെ പരിമളം നുകരുവാൻ.. ആരൊരാൾ ഇന്നു നിൻ പുളകമായ് വാഹിദാ താലിയും മാലയും കാഞ്ചിയും വളകളും.. ഉലയവേ അവനെ നീ പുണരുമോ വാഹിദാ തേനൂറും ചുണ്ടിന് ചോപ്പേറും രാവിനായ് അല്ലാഹു ..അല്ലാഹു ..അല്ലാഹു ..
Song video
Song information
Music: അഫ്സൽ യൂസഫ്
Lyricist: റഫീക്ക് അഹമ്മദ്
Singer: ശ്രേയ ഘോഷൽരഞ്ജിത്ത് ഗോവിന്ദ്
Film/album: മൈലാഞ്ചി മൊഞ്ചുള്ള വീട്
Explore this song
- Singer: ശ്രേയ ഘോഷൽരഞ്ജിത്ത് ഗോവിന്ദ്
- Film / album: മൈലാഞ്ചി മൊഞ്ചുള്ള വീട്
- Composer: അഫ്സൽ യൂസഫ്
- Lyricist: റഫീക്ക് അഹമ്മദ്