Malayalam lyrics
വിശ്രുതമാകും ഭൂപാള ഭംഗിയിൽ വിശ്വം ലയിക്കുമീ ഉഷഃകാലത്തിൽ വിമല ദളങ്ങളിൽ ഹരിശ്രീ കുറിച്ചു നീ... വിടരൂ മനസ്സേ പ്രിയതാമരെ... (വിശ്രുതമാകും ഭൂപാള ഭംഗിയിൽ ) വിട പറഞ്ഞീടുമാ രജനിതൻ ഗദ്ഗദം നീട്ടുമാ കണ്ണുനീർ മഞ്ഞലയായ് (2) ഹൃദയാങ്കണത്തിലെ മോഹമാം പുൽത്തുമ്പിൽ (2) രജതകിരീടമായ് മിന്നിനിൽക്കേ... ഉദയോത്സവത്തിന് കേളിയൊരുക്കീടാൻ ഹൃദയം തംബുരു മീട്ടുകയായ്... (വിശ്രുതമാകും ഭൂപാള ഭംഗിയിൽ ) ഒരു കിളിക്കൊഞ്ചലിൽ വീണു തകർന്നൊരാ മൗനത്തിൻ പൊൻവളപ്പൊട്ടു തേടി (2) ഇതുവഴി വന്നൊരാ തെന്നലിൻ കൈകളിൽ (2) കുറുമൊഴി മുല്ലകൾ പൂത്തുനിൽക്കേ... പുലർകാല കന്യയെ പാടിയുണർത്തീടാൻ ഉയരെ മേഘങ്ങൾ നീങ്ങുകയായ്.... (വിശ്രുതമാകും ഭൂപാള ഭംഗിയിൽ )
Song information
Film/album: ലളിതഗാനങ്ങൾ
Explore this song
- Film / album: ലളിതഗാനങ്ങൾ