Malayalam lyrics

അരുതുകളുരുകണ

നേരം വരണമെടാ

കവണയിലെറ്റാൻ കല്ലുകൾ

അണിയണിയായി നിരത്താൻ

സമയമെടാ

ചുണ-രണ ധമനികളേറി

നെഞ്ചു പുതച്ചാവേശം വീശുമെടാ

ആടാ മൂഷികർ ഞങ്ങടെ

മൂച്ചു തടുക്കാമെങ്കിൽ

തടുക്കിനെടാ

വിഷവേഷക്കാരാ നിന്നുടെ

അടികള് കൊണ്ട് തിണർത്തത്

ഉടലല്ല, ഉള്ളിലെ ഉയിരാണ-

തിനുടെ വേദനയെന്തന്നെങ്ങനെ

നീയറിയാൻ 

വെറിയുടെ മുറജപം

ചൊല്ലി 

കരയിക്കാൻ തറ

തീർക്കും മാർജ്ജാരാ

കൊന്ജമടങ്ങട നീയിത്

ഇതുവരെ കാണാക്കളിയുടെ

തിരനോട്ടം

കണ്ടോടാ മാടാ നീ

അടരിതിൽ ആടാൻ പശി;

രോഷംകൊണ്ട് മൂശയിലിട്ടൊരു

വാശിപ്പശി

മോശമായവനാശാനവനുടെ

ചൊരുക്കിന്നടക്കം

കുരവിളികളകമ്പടിയോടെ

വീരർ മുഴക്കും

ജയഭേരിയതാസുര

താളം

അടവിന്നുടയവരാണത് പടകിൽ

പെടപലതില് കൂടെ സഹിച്ചോരാ

ഞ്ഞുപിടിക്കാനാകെയുറച്ചോര-

വരുടെ പടമേളവും ഓളവും

ആളിക്കയറും അടപടലം, 

എടുപിടിയിതുചുവടുകൾ 

ഒരുപിടി;

നെൻജം അലറും ഇനി യുദ്ധം;

ഇനി യുദ്ധകഥയുടെ ഊഴം

Song information

Music: പി എസ് ജയ്‌ഹരി

Lyricist: നിർമൽ ജോവിയൽ

Singer: സൂര്യ കിരൺ ടി എസ്

Film/album: സ്താനാർത്തി ശ്രീക്കുട്ടൻ

Explore this song