Malayalam lyrics

(M)ഇല്ലാമഴ ചാറ്റിൻ കുളിർ

ചൂടാറുണ്ടേ ഉള്ളം

അരിമുല്ല ചേലിൽ പൂക്കും

ചിരിയോർത്താലന്നേരം

കാണാക്കുയിൽ പാട്ടിൻ

മധു പെയ്യാറുണ്ടേ മന്ദം

കളിവാക്കും നിനച്ചെങ്ങാൻ

ഞൊടി ചാഞ്ഞാലന്നേരം........

(M)കനവിൻ വാതിൽക്കൽ നീ വന്നു നിന്നാലോ കുടകിൻ പൂ പൂത്തതാഴ്വാരം മാകും ഞാൻ

അറിയും കുറ്റാലം അരുവിൻ തുള്ളാട്ടം

നീയെൻ ചുണ്ടിൽ പാട്ടായി ചേരുമ്പോൾ..

(M)ഇല്ലാമഴ ചാറ്റിൻ കുളിർ

ചൂടാറുണ്ടേ ഉള്ളം

അരിമുല്ല ചേലിൽ പൂക്കും

ചിരിയോർത്താലന്നേരം

കാണാക്കുയിൽ പാട്ടിൽ

മധു പെയ്യാറുണ്ടേ മന്ദം

കളിവാക്കും നിനച്ചെങ്ങാൻ

ഞൊടി ചാഞ്ഞാലന്നേരം......

(M)നീയാം പുലർ വെയിൽ നാളം തലോടുമ്പോൾ

മഞ്ഞിൽ പറന്നിടും പൊൻതൂവലാകും ഞാൻ

(F)നീയെൻ വിരൽതൊടാൻ

കൈനീട്ടിയെന്നാലോ..

ആകെ ചുവന്നിടും തൂവാകയാകും ഞാൻ

(M)കാണാതിരുന്നാൽ ഒരു കാർമേഘമായ് നീ

(F)കൂടെ കൂടുമ്പോൾ ചിലു ചിലും ചിലമ്പായ്

(M)മിണ്ടാതെ പെയ്യും തളിരിഈറൻ നിലാവായ്

ഞാൻ വന്നിറങ്ങും ചെറു ചില്ലോടിലൂടെ

(F)കുറുകും രാവായ് ഞാൻ മൂളാം രാരീരം

രാവിൻ.. കൊമ്പിൽ..ഊഞ്ഞാലാടുമ്പോൾ..

ത ന നാ നാ നാ നാ.....

ത ന നാ നാ നാ നാ....

താ ന ത ന്നാ നാ നെ നാ

താ ന ത ന്നാ നാ നെ നാ

ത ന ത ന്നാ നാ നെ നാ.. താ നാ ന..

(M) കണ്ണന്നൊടച്ചാൽ നിന്നെ വരക്കാൻ

വർണ്ണം കൊടുക്കും പീലി തെല്ലായി മാറും ഞാൻ

(F)ഓരത്തിരുന്നാൽ നിന്നെ മയക്കാൻ മോഹം നിരത്തി....

മഞ്ചാടിക്കുന്നാക്കും ഞാൻ

(M)വെറുതെ മറക്കാൻ ഉള്ളിൽ നിനച്ചാൽ മിന്നൽ തരിപ്പായി വീണ്ടും നിന്നിൽ ചേരും ഞാൻ

(F)വല്ലാതെ ഇഷ്ടം വരുമന്നേരം നിന്നെ നോവിക്കാൻ ഞാൻ കൊച്ചൊരു തേൻ മുള്ളായി തീരും

(M)നിന്നെ നീ കാണും ഓമൽ കണ്ണാടി ചൊല്ലു ഏറെ നാളായി ഞാനല്ലേ......

Song information

Music: പി എസ് ജയ്‌ഹരി

Lyricist: സന്തോഷ് വർമ്മ

Singer: പ്രദീപ് കുമാർനിത്യ മാമ്മൻ

Film/album: കൊച്ചാൾ

Explore this song