Malayalam lyrics
വെള്ളാരം കണ്ണുള്ള പെണ്ണേ നില്ല് ഇന്നെന്നോടും കിന്നാരം ചൊല്ല് ചൊല്ല് എന്‍ കാളിദാസ കവിതേ നിന്‍ കാല്‍ച്ചിലങ്കയെവിടേ ഇനിയെന്നുമെന്‍ നിഴലാകും സഖി നീ (2) വെള്ളാരം കണ്ണുള്ള പെണ്ണേ നില്ല് ഇന്നെന്നോടും കിന്നാരം ചൊല്ല് ചൊല്ല് (2) പലരിവു മായും മായും പകരമൊരു ദീപം തെളിയുന്നപോല്‍ വിരിയുന്നപോല്‍ തഴുകുന്നപോല്‍ ഇനി നീയും ഞാനും പുതുമയുടെ പുളകം വിതറും അവിടെയൊരു ഹൃദയം കണിവയ്ക്കുവാന്‍ തുണനില്‍ക്കുവാന്‍ ഒരുമിയ്ക്കുവാന്‍ വന്നെന്‍ മുന്നില്‍ നിനവുകളിലാരാരോ ദൂത് പറഞ്ഞീടും മറുപടികളില്ലാത്തൊരു മൌനമായ് വാ വാ.. (വെള്ളാരം) ഹൃദയമൊരു ഗാനം പാടും തരളമൊരു താളം നിന്നുള്ളിലും എന്നുള്ളിലും കൊതി തുള്ളീടും ഈ രാഗം പോലെ ഒഴുകുമനുരാഗം തന്നില്‍ അലിയുമഴകേ നിന്‍ ചിരി മുത്തിനായ് മൊഴിമുത്തിനായ് ഇനിയെത്തുമോ മിഴിയോരത്ത് കനവുകളിലേതേതോ കാര്യം കളിയാകും മധുരമൊരു സല്ലാപത്തെന്നലായ് വാ വാ (വെള്ളാരം)
Song information
Music: അൽഫോൺസ് ജോസഫ്
Lyricist: കൈതപ്രം
Singer: വിനീത് ശ്രീനിവാസൻമഞ്ജരി
Film/album: ആത്മകഥ
Explore this song
- Singer: വിനീത് ശ്രീനിവാസൻമഞ്ജരി
- Film / album: ആത്മകഥ
- Composer: അൽഫോൺസ് ജോസഫ്
- Lyricist: കൈതപ്രം