Malayalam lyrics

കട്ടുറുമ്പിന്റെ കാതു കുത്തിനു കട്ടു തിന്നാൻ കണ്ടു വച്ചൊരു

ചക്കരെയെവിടെയുണ്ടെടാ കുട്ടിക്കുരങ്ങാ...

നാട്ടില്ലുള്ളോരു നാട്ടു മാവിന്റെ പൂത്തകൊമ്പിലു കണ്ടു വച്ചൊരു

മാമ്പഴത്തെ കട്ടെടുത്തെടാ കുട്ടിക്കുരങ്ങാ...

കുട്ടിക്കുരങ്ങാ വാ ചെക്കാ കുണ്ടാമണ്ടീ വാ ചെക്കാ

വെണ്ടേലിണ്ടാണ്ടം കൊണ്ടാ മണ്ടേകൊണ്ടാണ്ടം കൊണ്ടാ

കണ്ടാമിണ്ടണ്ടാ ചെക്കാ.. റിംഗ റിംഗ റിംഗാ...

റിംഗ റിംഗ റിംഗാ റിംഗ റിംഗ റിംഗ റിംഗാ...

ഒളിച്ചിരിക്കണ കണ്ടേ നീ ചിരിച്ചിരിക്കണ കേട്ടേ

കള്ള കാക്ക നോട്ടം കണ്ണിൽ കൊണ്ടേ റിംഗ റിംഗാ റിംഗ റിംഗാ...

പുറത്തിറങ്ങെട കുട്ടാ നീ മടിച്ചു നിൽക്കെണ്ട മണ്ടാ

ഇനി തിരിച്ചു വന്നെങ്കിൽ കൂട്ടാം റിംഗ റിംഗാ റിംഗ റിംഗാ...

ചക്കരക്കുട്ടാ കുട്ടിക്കുരങ്ങാ റിംഗാ റിംഗ റിംഗാ...

അമ്പട വീരാ ചിങ്കിരി വാലാ റിംഗാ റിംഗ റിംഗാ...

മിന്നുമിനുങ്ങണു മിന്നൽ കുടകുടയണു തൂവൽ

പൊഴിപൊഴിയണു പൂമഴ തെളതെളങ്ങണു തേനല

ചിത്തിരക്കിളി കട്ടുവച്ചൊരു തുമ്പി പറപറപറന്നേ

തധിനധിം തധിനധിം ധിന ധിന ധിന ധാ...

പൂച്ചക്കുഞ്ഞൊരു പപ്പടത്തുണ്ട് കണ്ട് കൊതി കൊതി കൊതിച്ചേ

തധിനധിം തധിനധിം ധിന ധിന ധിന ധാ...

ആ വഴിയീവഴി ചാടി കടക്കാൻ കുട്ടിക്കുറുമ്പാ വാ...

അക്കളിയിക്കളി ഓടിക്കളിക്കാൻ കുട്ടിക്കറുമ്പാ വാ...

ഒളിച്ചിരിക്കണ കണ്ടേ...

ഒളിച്ചിരിക്കണ കണ്ടേ നീ ചിരിച്ചിരിക്കണ കേട്ടേ

കള്ള കാക്ക നോട്ടം കണ്ണിൽ കൊണ്ടേ റിംഗ റിംഗാ റിംഗ റിംഗാ...

പുറത്തിറങ്ങെട കുട്ടാ നീ മടിച്ചു നിൽക്കെണ്ട മണ്ടാ

ഇനി തിരിച്ചു വന്നെങ്കിൽ കൂട്ടാം റിംഗ റിംഗാ റിംഗ റിംഗാ...

ഇലയനങ്ങണ കാറ്റിൽ മിഴിമിഴിക്കണു പൂവ്...

തെളതെളയ്ക്കണ വേനലിൽ കുടപിടിയ്ക്കണൊരാല്...

മാമ്പഴത്തെര കട്ടെടുത്തൊരു പരുന്തിനെ പിടി പിടിച്ചേ...

തധിനധിം തധിനധിം ധിന ധിന ധിന ധാ...

ആ മരക്കിളി ഈ മരക്കിളി അക്കളിയിക്കളി കളിച്ചേ...

തധിനധിം തധിനധിം ധിന ധിന ധിന ധാ...

ആവയ്ക്ക ഈവയ്ക്ക ചാമ്പയ്ക്ക ചുണ്ടയ്ക്കാ ചുറ്റിപ്പെറുക്കാൻ വാ...

നാളിതു നാരങ്ങ പേരിതു പേരയ്ക്ക വട്ടം കറക്കാൻ വാ....

ഒളിച്ചിരിക്കണ കണ്ടേ നീ ചിരിച്ചിരിക്കണ കേട്ടേ

കള്ള കാക്ക നോട്ടം കണ്ണിൽ കൊണ്ടേ റിംഗ റിംഗാ റിംഗ റിംഗാ...

പുറത്തിറങ്ങെട കുട്ടാ നീ മടിച്ചു നിൽക്കെണ്ട മണ്ടാ

ഇനി തിരിച്ചു വന്നെങ്കിൽ കൂട്ടാം റിംഗ റിംഗാ റിംഗ റിംഗാ...

ചക്കരക്കുട്ടാ കുട്ടിക്കുരങ്ങാ റിംഗാ റിംഗ റിംഗാ...

അമ്പട വീരാ ചിങ്കിരി വാലാ റിംഗാ റിംഗ റിംഗാ...

കുട്ടിക്കുരങ്ങാ വാ ചെക്കാ കുണ്ടാമണ്ടീ വാ ചെക്കാ

വെണ്ടേലിണ്ടാണ്ടം കൊണ്ടാ മണ്ടേകൊണ്ടാണ്ടം കൊണ്ടാ

കണ്ടാമിണ്ടണ്ടാ ചെക്കാ.. റിംഗ റിംഗ റിംഗാ...

റിംഗ റിംഗ റിംഗാ റിംഗ റിംഗ റിംഗ റിംഗാ...

Song video

Watch on YouTube

Song information

Music: എം ജയചന്ദ്രൻ

Lyricist: കൈതപ്രം

Singer: സുദീപ് കുമാർകോറസ്

Film/album: ലിവിംഗ് ടുഗെദർ

Explore this song