Malayalam lyrics

വെള്ളിമേഘത്തേരിലേറി വെണ്ണിലാവേ പോരൂ...

ഒരു പ്രേമഹാരം ഇന്നു നീയീ

മാനസങ്ങൾക്കായ് നേ|രൂ...

പുതുജീവിതം ഇഴ പാകിടും

ആഘോഷരാവാണിത്....

                         (വെള്ളിമേഘ )

 

മിഴിയും മിഴിയും പലതും മൊഴിയും

ഹൃദയം നിറയെ പ്രണയം വഴിയും രാവാണേ...

ചൊടിയിൽ വിടരും കനവിന്നിതളിൽ പടരും മധുരം നുണയാം ഇന്നാരും കാണാതെ...

ആനന്ദം തിരതല്ലും ഈ വേദിയിൽ ...

ആടാനും പാടാനും നീ കൂടെവാ...

                     (വെള്ളി മേഘ )

 

മലരും ചുഴിയും വ്യഥതന്നിരുളും ഇനിയീ വഴിയിൽ നിറയെ നിങ്ങൾ കണ്ടാലും ..

മനവും തനുവും ശ്രുതിയും ലയവും ഇഴ ചേർന്നുയിരായ്

മരണം വരെയും വാഴേണം..

ആശംസാ പുഷ്പങ്ങൾ നൽകുന്നിതാ..

ആശിസ്സും നേരുന്നിതാ...

(വെള്ളി മേഘ ..)

Song information

Music: അനൂജ് അനിരുദ്ധൻ

Lyricist: സുനിൽ കല്ലൂർ

Singer: അഫ്സൽറെജിയ

Film/album: KL.58 S-4330 ഒറ്റയാൻ

Explore this song