Malayalam lyrics

വെളിച്ചം വിളക്കിനെ മറക്കുമീ സമസ്യയിൽ 
മനുഷ്യജന്മങ്ങൾ കാനൽ ജലരേഖകൾ
ബന്ധുരമാകും ബന്ധങ്ങൾ 
ബന്ധനങ്ങൾ വെറും പൊയ് വേഷങ്ങൾ
വെളിച്ചം വിളക്കിനെ മറക്കുമീ സമസ്യയിൽ 
ഉദിക്കുന്ന സൂര്യന്റെ കിരണങ്ങൾ വിടർത്തും
ഊഴിയിൽ താമര മലർമൊട്ടുകൾ 
ആ പൊൻപരാഗത്തിൻ സ്നേഹ പ്രഭയിൽ
അനുഭൂതി ധന്യത ചൂടി നിൽക്കും 
ആ ദിവ്യബന്ധമേ നിത്യ സത്യം 
ആപാദചൂഡം അഭിരാമം
വെളിച്ചം വിളക്കിനെ മറക്കുമീ സമസ്യയിൽ 
ഇരുട്ടിന്റെ കരിമ്പടം താനേ മൂടും
പൗർണ്ണമി കാർമുകിൽ നിഴൽ മറയ്ക്കും 
ആ ശ്യാമവർണ്ണത്താൽ ഭൂമിയാകെ
വേദനതൻ അശ്രുവർഷമാകും 
ആ സ്നേഹഭംഗമേ നിത്യശാപം 
ആത്മാവിലാളും തീനാളം
വെളിച്ചം വിളക്കിനെ മറക്കുമീ സമസ്യയിൽ 
മനുഷ്യജന്മങ്ങൾ കാനൽ ജലരേഖകൾ
ബന്ധുരമാകും ബന്ധങ്ങൾ 
ബന്ധനങ്ങൾ വെറും പൊയ് വേഷങ്ങൾ
വെളിച്ചം വിളക്കിനെ മറക്കുമീ സമസ്യയിൽ

Song information

Music: എം എസ് വിശ്വനാഥൻ

Lyricist: എം ഡി രാജേന്ദ്രൻ

Singer: അരുന്ധതി

Film/album: അമ്മ അമ്മായിയമ്മ

Song video

Watch on YouTube

Additional song details

Singer: പി ജയചന്ദ്രൻ

Explore this song