Malayalam lyrics
വെളിച്ചം വിരിഞ്ഞു രൂപം തെളിഞ്ഞു ചിത്രങ്ങൾ മാറുന്നു .. പുതിയൊരു ഭാവം തേടുന്നു ..ഓഹോ...ആ പടങ്ങൾ ചലിച്ചു.. ചരിത്രം കുറിച്ചു വീണ്ടും പാടുന്നു നിഴൽചിത്രങ്ങളോടുന്നു ..ഓഹോ.. നിൽക്കുമ്പോൾ താനേ വീണ്ടും പെട്ടീ പെട്ടീ നാടാകെ കാതും കൂർപ്പിച്ചതിന്റെ ചുറ്റും കൂടി അതിലുണർന്നു അറിഞ്ഞു തെളിഞ്ഞു നമ്മൾ വളർന്നു അതിലുയർന്ന പാട്ടുകൾ മനസ്സിലേറ്റി നടന്നൂ ഓഹോ.. അറിയാതെ ജീവിതത്തില് താളം കിട്ടി വാച്ചില്ലാ ചങ്ങാതിക്കും നേരം ചൊല്ലാൻ പറ്റി വഴി നടപ്പിലിരിപ്പിലതിന്നു കാതു കൊടുത്തു ഒരുറ്റതോളിനെ അറിഞ്ഞപോലെയടുത്തു ..ഓഹോ..ആ മാറ്റത്തിൻ കാറ്റുവീണ്ടും വാതിലിൽ മുട്ടി വീടിന്റെ മുറിയ്ക്കകത്തൊരു വിപ്ലവം മുളപൊട്ടി അതിൽ കറുപ്പ് വെളുപ്പ് കലർന്ന കാഴ്ച്ചകളെത്തി അതു മുറയ്ക്ക് മിഴിക്ക് കൌതുകമേറെ നിരത്തീ .. ഓഹോ..ആ കളി കണ്ടു കാര്യം കണ്ടു ലോകം കണ്ടു കാണുന്നോർ കാണേ കാണേ ആവേശം കൊണ്ടു ഇള മനസ്സിലാശകൾ പതുക്കെ വേരുപിടിച്ചു അവരതിന്റെ പകിട്ടു തിരഞ്ഞുവെച്ചു പിടിച്ചു ..ഓഹോ..ആ വെളിച്ചം വിരിഞ്ഞു രൂപം തെളിഞ്ഞു ചിത്രങ്ങൾ മാറുന്നു .. പുതിയൊരു ഭാവം തേടുന്നു ..ഓഹോ...ആ പടങ്ങൾ ചലിച്ചു.. ചരിത്രം കുറിച്ചു വീണ്ടും പാടുന്നു നിഴൽചിത്രങ്ങളോടുന്നു ..ഓഹോ.. ഓഹോ....ആ ..ഓഹോ....ആ ..ഓഹോ....ആ ..
Song video
Song information
Music: സർതാജ്
Lyricist: സന്തോഷ് വർമ്മ
Singer: ചാക്കോ മാഷ്
Film/album: ഹോംലി മീൽസ്
Explore this song
- Singer: ചാക്കോ മാഷ്
- Film / album: ഹോംലി മീൽസ്
- Composer: സർതാജ്
- Lyricist: സന്തോഷ് വർമ്മ