Malayalam lyrics
വിരൽത്തുമ്പിലോരോ പൂവിൻ പുതുവർണ്ണരേണുക്കൾ മനസ്സിന്റെ ചിത്രപടത്തിൽ ഋതുശോഭയായ് അപ്സരസ്സുകൾ താഴെ നൃത്തമാടുവാൻ വന്നൂ താരകങ്ങളോ മുന്നിൽ താലമേന്തുവാൻ നിന്നൂ (വിരൽ...) അർദ്ധനിമീലിതമാം നേത്രനീലിമയിൽ വിഷാദ വിലോലമാം ഒരു സ്വപ്നത്തിൻ സംഗീതമോ ആടുന്ന മഞ്ചലിൽ പാടുന്ന മാരനും പായുന്നൊരശ്വത്തിലായുന്ന വീരനും താമരനൂലുകൊണ്ടങ്കികളാരു നെയ്തൂ (വിരൽ...) രാഗലോലുപനാം ദേവഗായകനേ വിലാസവിമോഹനം മലരമ്പെയ്ത മോഹങ്ങളോ വെണ്മേഘ* മൂവന്തി നെയ്തൊരു പൊന്നാട ചാർത്തവേ വിൺമേടയാകവേ വർഷാമയൂരങ്ങൾ ഹർഷാരവം പെയ്തുവോ (വിരൽ...)
Song video
Song information
Music: എസ് പി വെങ്കടേഷ്
Lyricist: ഒ എൻ വി കുറുപ്പ്
Singer: ബിജു നാരായണൻ
Film/album: മാസ്മരം
Explore this song
- Singer: ബിജു നാരായണൻ
- Film / album: മാസ്മരം
- Composer: എസ് പി വെങ്കടേഷ്
- Lyricist: ഒ എൻ വി കുറുപ്പ്