Malayalam lyrics
വിരഹിണീ ഇനിയുമെൻ പ്രണയ- സംഗീതമായ് വിരിയുമോ പ്രാണനിൽ ഒരു നിശാ- ഗന്ധിയായ് തകരും വേണുവായ് ഹൃദയം പാടവേ മനസ്സിൻ നൊമ്പരം ഇടറും മൊഴികളായ് (വിരഹിണീ...) നിറയും ഓർമയിൽ ഒരു പനിനീർ പൂവിതൾ പകരും സൗരഭം ലയലഹരീ ഭാവുകം കനവിൽ യാമിനീ സ്വരലയം നൽകുമോ മിഴിനീർ മായ്ക്കുമോ ഒരു വെൺപ്രാവുപോൽ സ്വരമരുതാതെന്തിനായ് കരളിൻ ചില്ലയിൽ പ്രിയസഖിയായ് പാടി നീ ഇരുളിൽ നൊന്തു ഞാൻ ഇനിയും കേഴുവാൻ തനിയെ യാത്രയായ് വിരഹിണീ ഇനിയുമെൻ പ്രണയ- സംഗീതമായ് വിരിയുമോ പ്രാണനിൽ ഒരു നിശാ- ഗന്ധിയായ് തകരും വേണുവായ് ഹൃദയം പാടവേ മനസ്സിൻ നൊമ്പരം ഇടറും മൊഴികളായ്
Song information
Music: രാജു സിംഗ്
Lyricist: ഷിബു ചക്രവർത്തി
Film/album: സ്നേഹപൂർവ്വം അന്ന
Explore this song
- Film / album: സ്നേഹപൂർവ്വം അന്ന
- Composer: രാജു സിംഗ്
- Lyricist: ഷിബു ചക്രവർത്തി