Malayalam lyrics

വീരവിരാട കുമാര വിഭോ

ചാരുതരഗുണ സാദരഭോ

മാരലാവണ്യ

നാരി മനോഹരി താരുണ്യ

ജയ ജയ ഭൂമി കാരുണ്യ

വന്നീടുക ചാരത്തിഹ പാരിത്തവ

നേരത്തവരാരുത്തര

സാരസ്യസാരമറിവതിനും

നല്ല മാരസ്യ ലീലകൾ ചെയ് വതിനും

നാളീക ലോചനമാരേ നാം

വ്രീള കളഞ്ഞു വിവിധമോരോ

കേളികളാടി മുധരാഗ മാലകൾ പാടി

കരം കൊട്ടി ചാലവേ ചാടി

തിരുമുന്നിൽ താളത്തൊടു മേളത്തൊടു

മേളിച്ചനുകൂലത്തൊടു

ആളികളേ നടനം ചെയ്യേണം

നല്ല കേളി ജഗത്തിൽ വളര്‍ത്തേണം

ഹൃദ്യതരമൊന്നു പാടീടുവാൻ

ഉദ്യോഗമേതും കുറയ്ക്കരുതേ

വിദ്യുല്ലതാംഗീ ചൊല്ലീടുക പദ്യങ്ങൾ ഭംഗി

കലര്‍ന്നു നീ സദ്യോമാതംഗീ

ധകണം ധകതിമിതദ്ധയ്യ തദ്ധോം

ധകണം ധകതിമിതദ്ധയ്യ തദ്ധോംമെന്നു

മദ്ദളം വാദയ ചന്ദ്രലേഖ നല്ല

പദ്യങ്ങൾ ചൊല്ലു നീ രത്ന രേഖേ

പാണീവളകൾ കിലുങ്ങീടവേ പാരം

ചേണുറ്റ കൊങ്ക കുലുങ്ങീടവേ

വേണിയഴിഞ്ഞും നവസുമ ശ്രേണി പൊഴിഞ്ഞും

കളമൃദു വാണി മൊഴിഞ്ഞും സഖി ഹേ

കല്യാണി കളവാണി ശുകവാണി സുശ്രേണീ

കല്യാണി ഘനവാണി ശുകവാണീ നാ

മിണങ്ങിക്കുമ്മിയടിച്ചീടേണം നന്നായ്

വണങ്ങിക്കുമ്മിയടിച്ചീടേണം

Song video

Watch on YouTube

Song information

Music: കെ കൃഷ്ണകുമാർ

Lyricist: ഇരയിമ്മൻ തമ്പി

Singer: കെ എസ് ചിത്ര

Raaga: ഹുസേനി

Film/album: ആവണി - തിരുവാതിരപ്പാട്ടുകൾ

Explore this song