Malayalam lyrics
വെയിൽപ്രാവേ നീ പറന്നേതോ കാർമുകിൽക്കൂട്ടിൽ മറയല്ലേ ഈ വഴിയോരം പൂങ്കുടക്കീഴെ ചേർന്നിരിക്കാനായി കൊതിയില്ലേ നിഴൽ നാലും വേർപിരിഞ്ഞാലും നിനവാലേ ഈ തണൽ തേടാം ആരാരോ പാടും മനസ്സിന്റെ മൊഴി വെയിൽപ്രാവേ നീ പറന്നേതോ കാർമുകിൽക്കൂട്ടിൽ മറയല്ലേ സൂര്യന്റെയുള്ളിൽ നീ ചെന്നുറങ്ങി കൂട്ടൊന്നു കൂടാൻ കുളിരോടിറങ്ങി നീ വന്ന നേരം കൺകോണിലൂറും നീർത്തുള്ളി പോലും പൊന്നായി മിന്നി കടലോരം നീ നീർത്തും നീൾപ്പായയിൽ കളിവാക്കിൻ തേൻ ചോരും മൂവന്തികൾ അഴകോടെ വീണ്ടും വന്നെങ്കിൽ വെയിൽ പ്രാവേ നീ പറന്നേതോ കാർമുകിൽക്കൂട്ടിൽ മറയല്ലേ
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: സന്തോഷ് വർമ്മ
Singer: വിജയ് യേശുദാസ്
Film/album: 72 മോഡൽ
Explore this song
- Singer: വിജയ് യേശുദാസ്
- Film / album: 72 മോഡൽ
- Composer: എം ജയചന്ദ്രൻ
- Lyricist: സന്തോഷ് വർമ്മ