Malayalam lyrics

വെയിൽച്ചില്ല പൂക്കും നാളിൽ

കളിതോട്ടിലാടി

കിളി നൊന്തു പാടിയ രാഗം രാരീരം രാരോ

അത് മനമാകെ നിറഞ്ഞേ

രാരീ രാരോ

ഈണമായി കിലുംകിലും

താളമായി കണ്ണേ നിന്നെ കാണാൻ

നിന്നതാണോ

ഓരോ കടംകഥകളായി

കാണാം പല മുഖങ്ങളായി

തേടും മറുതീരം ദൂരെ ദൂരെ (2 )

അമ്മയായി തഴുകുമീ പൂക്കളിൽ തെന്നൽ

വാനിലെ അമ്പിളി താരകങ്ങൾ തെനൂട്ടാൻ

കൊഞ്ചിചൊല്ലും നാദം കേൾക്കയോ

വിരൽ തുമ്പിലാടാൻ വരികയോ

നിനക്കായി ജന്മം നോറ്റു ഞാൻ

ഓരോ കടംകഥകളായി

കാണാം പല മുഖങ്ങളായി

തേടും മറുതീരം ദൂരെ ദൂരെ

പൊന്നിളം കൈകളാൽ മീട്ടുമീ ജീവൻ

എന്നുമീ കണ്‍കളായ് കാക്കുവാൻ കൂട്ടേകാൻ

പിച്ചവൈക്കും പാദം കാണുവാൻ

കൊച്ചരിപല്ലൊന്നായി കാട്ടുവാൻ

കളിയിമ്പങ്ങളാലെ വരവായി

ഓരോ കടംകഥകളായി

കാണാം പല മുഖങ്ങളായി

തേടും മറുതീരം ദൂരെ ദൂരെ

(വെയിൽച്ചില്ല പൂക്കും നാളിൽ)

Song video

Watch on YouTube

Song information

Music: വിഷ്ണു മോഹൻ സിത്താര

Lyricist: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ

Singer: വിഷ്ണു മോഹൻ സിത്താര ജ്യോത്സ്ന രാധാകൃഷ്ണൻ

Film/album: സക്കറിയായുടെ ഗർഭിണികൾ

Explore this song