Malayalam lyrics

വെയിലിന്റെ ഒരു തൂവൽ മാത്രം

മറന്നിട്ട്

വേനൽക്കിനാക്കിളി കൂടൊഴിഞ്ഞു

ഒരു തുള്ളി നീല നിലാവെളിച്ചം

തേടി

വാനിന്റെ ഇരുളിൽ തളർന്നലഞ്ഞു

(വെയിലിന്റെ)

സന്ധ്യയും

നക്ഷത്രരാത്രിയുമാച്ചെറു-

സങ്കടപ്പക്ഷിയെ കൈയൊഴിഞ്ഞു

കാറ്റിന്റെ വാതിലിൽ

മുട്ടിവിളിച്ചപ്പോൾ

കാണാത്ത ഭാവത്തിൽ മുഖം തിരിച്ചു

(വെയിലിന്റെ)

ആഞ്ഞിലിക്കൊമ്പത്തെ കുഞ്ഞരിപ്രാവുകൾ

പിഞ്ചിളം

കൊഞ്ചലാൽ പരിഹസിച്ചു

നോവും കിനാവുമായ് മെല്ലെയാ

രാപ്പാടി

മഞ്ഞുനീർത്തുള്ളിപോൽ മാഞ്ഞുപോയി

(വെയിലിന്റെ)

Song information

Music: രവീന്ദ്രൻ

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: കെ ജെ യേശുദാസ്

Film/album: ഇംഗ്ലീഷ് മീഡിയം

Explore this song