Malayalam lyrics
വാനം ചുറ്റും മേഘം കാണാൻ വന്നതാരേ... രാവിൻ പടവേറി ഓരോ നിറം ചൂടി... ആരാരോ വാതിൽ തേടുന്നു... ഹേയ് ഹേയ്... വാനം ചുറ്റും മേഘം കാണാൻ വന്നതാരേ.... ഈ സന്ധ്യതൻ ആഴങ്ങളിൽ താനേ താഴും പകൽപ്പക്ഷിയോ... മൂവന്തിതൻ പൂഞ്ചില്ലയിൽ ദൂരെ ചായും വെയിൽത്തുമ്പിയോ... പറന്നേറിയേതോ മഴക്കാവിലെ... നിഴൽക്കൂടു തേടി പോകുന്നുവോ.... ഇമപ്പീലികൾ മിഴിക്കുന്നൊരീ... ഞൊടിയിൽ ഇരുളിൻ തൂവൽ കൊഴിയുന്നോ വാനം ചുറ്റും മേഘം കാണാൻ വന്നതാരേ.... ഈറൻ മുകിൽ പാടങ്ങളിൽ തെന്നി പായും തൂമിന്നലോ... ഈ വേനലിൽ പൂക്കാലമായ് നീരായ് വീണ്ടും വന്നീടുമോ... കനൽപ്പായ നീർത്തും മണൽപ്പാതയിൽ... കുളിർത്തെന്നലായി അണഞ്ഞീടുമോ... കരം നീട്ടിയാൽ തൊടാനാകുമീ... കനവോ മിഴിയിൽ മായുന്നോ മുന്നിൽ വാനം ചുറ്റും മേഘം കാണാൻ വന്നതാരേ രാവിൻ പടവേറി ഓരോ നിറം ചൂടി ആരാരോ വാതിൽ തേടുന്നു...
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: റഫീക്ക് അഹമ്മദ്
Singer: വിജയ് യേശുദാസ്മൃദുല വാര്യർ
Film/album: അപ്പ് & ഡൌൺ മുകളിൽ ഒരാളുണ്ട്
Explore this song
- Singer: വിജയ് യേശുദാസ്മൃദുല വാര്യർ
- Film / album: അപ്പ് & ഡൌൺ മുകളിൽ ഒരാളുണ്ട്
- Composer: എം ജയചന്ദ്രൻ
- Lyricist: റഫീക്ക് അഹമ്മദ്