Malayalam lyrics
വിധുരമീ യാത്ര..നീളുമീ യാത്ര വിധുരമീ യാത്ര..നീളുമീ യാത്ര അണയാതെ നീറും നോവുമായ്... അവിരാമമേതോ തേടലായ് രാവോ പകലോ.. വെയിലോ നിഴലോ.. ഈ മൂകയാനം തീരുമോ.. ദൂരങ്ങൾ വീണ്ടും നീളുമോ... ദൂരങ്ങൾ വീണ്ടും നീളുമോ... ദൂരങ്ങൾ വീണ്ടും നീളുമോ... കാണാക്ഷതങ്ങൾ .. കീറും പദങ്ങൾ ഭാരങ്ങൾ പേറും ദേശാടനങ്ങൾ .. അടയുന്നു വീണ്ടും.. വാതായനങ്ങൾ . ഉം ..മായുന്നു താരം .. അകലുന്നു തീരം നീറുന്നു വാനിൽ സായാഹ്നമേഘം.. ഏതോ നിലാവിൻ നീളും കരങ്ങൾ ഈ രാവിനെ പുൽകുമോ ... ഈ രാവിനെ പുൽകുമോ.. വിധുരമീ യാത്ര..നീളുമീ യാത്ര വിധുരമീ യാത്ര..നീളുമീ യാത്ര അണയാതെ നീറും നോവുമായ്... അവിരാമമേതോ തേടലായ് അവിരാമമേതോ തേടലായ്.. അവിരാമമേതോ തേടലായ് അവിരാമമേതോ തേടലായ്
Song video
Song information
Music: ബെന്നറ്റ് - വീത്‌രാഗ്
Lyricist: റഫീക്ക് അഹമ്മദ്
Singer: ഹരിഹരൻ
Film/album: ഗദ്ദാമ
Additional song details
Singer: ശ്രേയ ഘോഷൽ
Song video
Additional song details
Singer: ശ്രേയ ഘോഷൽഹരിഹരൻ
Explore this song
- Singer: ഹരിഹരൻ
- Film / album: ഗദ്ദാമ
- Composer: ബെന്നറ്റ് - വീത്‌രാഗ്
- Lyricist: റഫീക്ക് അഹമ്മദ്
- Singer: ശ്രേയ ഘോഷൽ
- Singer: ശ്രേയ ഘോഷൽഹരിഹരൻ