Malayalam lyrics
വാതിൽ തുറക്കൂ നീ കാലമേ കണ്ടൊട്ടെ സ്നേഹസ്വരൂപനെ കുരിശിൽ പുളയുന്ന നേരത്തും ഞങ്ങൾക്കായ് പ്രാർത്ഥിച്ച യേശുമഹേശനെ (വാതിൽ...) അബ്രഹാം പുത്രനാം ഇസ്ഹാക്കിൻ വംശീയ- വല്ലിയിൽ മൊട്ടിട്ട പൊൻപൂവേ കണ്ണീരിലാഴുമ്പോൾ കൈ നീ തരേണമേ കടലിന്നു മീതേ നടന്നവനേ വാതിൽ തുറക്കൂ നീ കാലമേ... മരണസമയത്തെൻ മെയ്യ് തളർന്നീടുമ്പോൾ അരികിൽ നീ വന്നണയേണമേ തൃക്കൈകളാലെന്റെ ജീവനെടുത്തു നീ റൂഹായെ കുദിശയിൽ ചേർക്കേണമേ (വാതിൽ...)
Song video
Song information
Music: ബോംബെ രവി
Lyricist: യൂസഫലി കേച്ചേരി
Singer: കെ ജെ യേശുദാസ്
Raaga: മോഹനം
Film/album: ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ
- Composer: ബോംബെ രവി
- Lyricist: യൂസഫലി കേച്ചേരി