Malayalam lyrics
വെണ്ണിലാവിൻ ചിറകിലേറി ഞാൻ ഉയരുമ്പോൾ പ്രണയ മുന്തിരി നീട്ടി എന്നെ വിളിച്ചതാരാണ് ആരും അറിയാതെ ആരോരുമറിയാതെ കവിത പോലെന്നിൽ നിറഞ്ഞതാരാണ് ...(വെണ്ണിലാവിൻ ) ഏതോ സ്വപ്നം കാവ്യമായ്..എതോ മൗനം രാഗമായ് കണ്ടു മറന്ന കിനാവിലെ വർണ്ണ മനോഹര ഭാവമേ വിണ്ണിൻ കായലിലെ കാണാ തോണിയിലെൻ സ്വപ്നക്കൂടേറി ഇന്നു വന്നവൾ ആരാണ് (വെണ്ണിലാവിൻ ) ഇന്നീ രാവും മൂകമായ്,ഞാനീ വീഥിയിൽ ഏകനായ് ഇന്നെൻ നെഞ്ചിലെ ഓർമ്മകൾ,കണ്ണീർ മഴയായ് പെയ്ത് പോയി തീരാ നൊമ്പരമായ് നോവിൻ മർമ്മരമായ് സ്നേഹത്തേരേറി ദൂരെ പോയവൾ ആരാണ് ( വെണ്ണീലാവിൻ )
Song information
Music: റോണി റാഫേൽ
Lyricist: കൈതപ്രം
Singer: ശ്രീനിവാസ്
Film/album: കോളേജ് ഡേയ്സ്
Explore this song
- Singer: ശ്രീനിവാസ്
- Film / album: കോളേജ് ഡേയ്സ്
- Composer: റോണി റാഫേൽ
- Lyricist: കൈതപ്രം