Malayalam lyrics

ഉം ..ഉം ഉം ഉം ..
വിടപറയുമെൻ സായാഹ്നമേ
വിടപറയുമെൻ സായാഹ്നമേ
ഇരുളലകളിൽ താഴുന്നുവോ
ശോകാദ്രമീ തിരമാലകൾ..
അവിരാമമായി ശ്രുതിമീട്ടവേ
നിറതാരകൾ വിറകൊൾകവേ
വിടപറയുമെൻ സായാഹ്നമേ

പാതിയിലൊരു പാട്ട് കഴിയേ
പാതിയിലൊരു പാട്ട് കഴിയേ
ഓർമ്മയിലൊരു വാക്ക് മുറിയേ..
അതിലോലമേതോ മൃദുപാദതാളം
പാതിവഴിയേ മാഞ്ഞുമറയേ
പാതനിറയേ മൗനമണയേ
നിഴലായി ഞാൻ തീരങ്ങളിൽ
വിടപറയുമെൻ സായാഹ്നമേ

വാസരവധു പോയതെവിടെ
ആകുലമൊരു മേഘനിവിടെ
ഉദയാംശുപോലെ നിഴൽമാല മാറ്റി
വീണ്ടുമൊരു നാൾ നീ വരില്ലേ
മൂടുമിരുളിൽ പോരുകില്ലേ..
അലയുന്നു ഞാൻ ഓരങ്ങളിൽ
വിടപറയുമെൻ സായാഹ്നമേ
ഉം..ഉം ..

Song video

Watch on YouTube

Song information

Music: കെ സന്തോഷ്‌

Lyricist: റഫീക്ക് അഹമ്മദ്

Singer: വിജയ് യേശുദാസ്

Film/album: 8 1/4 സെക്കന്റ്

Explore this song