Malayalam lyrics

വിജന പഥങ്ങളിലെങ്ങോ ഒരു 

വിധിയുടെ കാല്പ്പെരുമാറ്റം

ഹൃദയത്തിന്റെ ഇടനാഴിയിലൊരു

ഇണയുടെ പ്രേമവിഷാദ വിലാപം

 

പാതി വഴിയിൽ തളർന്നുവീണൊരു

പാരിജാത പുഷ്പമേ... പ്രണയമേ….

എന്റെ ഹൃദന്തം നിലച്ചാൽ പോലും 

നിന്റെ സുഗന്ധം മറക്കുവതെവിടെ!!

 

കഥയറിയാതൊരു പാവം കനവെൻ

കരളൊടു ചേർന്നു മയങ്ങുമ്പോൾ

എന്നും പിന്തുടരുന്നൊരു വിധിതൻ

ശാപത്തിനു ഞാൻ കീഴടങ്ങട്ടേ...

 

കവിതകളാമെൻ കടലാസുകിളികൾ

കൂട്ടിൽ പാടി തളരുമ്പോൾ

ആളിപ്പടരും ചിതയിലെൻ സ്വപ്നങ്ങൾ  

എരിയുമ്പോളവയും കൂടെരിയട്ടേ...!!!

Song information

Music: ജി നിശീകാന്ത്

Lyricist: ജി നിശീകാന്ത്

Singer: വിഷ്ണുനമ്പൂതിരി

Raaga: ശുഭപന്തുവരാളി

Film/album: നാദം - സ്വതന്ത്രസംഗീതശാഖ

Explore this song