Malayalam lyrics
വിജനതയിൽ പാതിവഴി തീരുന്നു ചൊരിമണലിൽ വീണുവെയിലാറുന്നു ആഴമറിയാ സാഗരങ്ങള്‍ നീന്തിനീന്തി തീരമണയാ.. കൂരിരുളിലേകയായൊരോടമാകയോ ചുവടുകളേ തളരരുതേ..ഇടറരുതേ.. വരൂ വരൂ പോകാമാകലേ വിജനതയിൽ പാതിവഴി തീരുന്നു ചൊരിമണലിൽ വീണുവെയിലാറുന്നു ഓടിമറയും കാലമെങ്ങോ ഒർത്തുനിൽക്കാതങ്ങ് ദൂരെ എങ്ങോ പോയതെങ്ങോ എൻ കിനാവിൻ വെണ്‍പിറാക്കൾ എന്തേ മാഞ്ഞിതെന്തേ.. മണ്‍ചിരാതിൽ പൂത്ത നാളം പുലരികളേ ഇതുവഴിയേ ..ഇനിയുണരൂ വരൂ.. വരൂ വിണ്‍വീധിയിലായി വിജനതയിൽ പാതിവഴി തീരുന്നു ചൊരിമണലിൽ വീണുവെയിലാറുന്നു ആ ..ആ .. നീലമുകിലായി വാനിലേറാൻ.. മേലെ മേലേ പാറി നീങ്ങാന്‍.. ഉള്ളിൽ.. ഉള്ളിന്നുള്ളിൽ പണ്ടുപണ്ടേ..നെയ്ത സ്വപ്നം വീണ്ടും.. തേടിവന്നു കണ്ണിലാളാൻ നിദ്രനീന്തി നിഴലുകളേ ഇനി മറയൂ .. പകാലൊളികൾ നിറം തരും മണ്‍പാതയിലായി വിജനതയിൽ പാതിവഴി തീരുന്നു ചൊരിമണലിൽ വീണുവെയിലാറുന്നു ആഴമറിയാ സാഗരങ്ങള്‍ നീന്തിനീന്തി തീരമണയാ.. കൂരിരുളിലേകയായോരോടമാകയോ ചുവടുകളേ തളരരുതേ..ഇടറരുതേ.. വരൂ വരൂ പോകാമാകലേ ..ഉം ..ഉം ..
Song video
Song information
Music: ഗോപി സുന്ദർ
Lyricist: റഫീക്ക് അഹമ്മദ്
Singer: ശ്രേയ ഘോഷൽ
Film/album: ഹൗ ഓൾഡ് ആർ യു
Explore this song
- Singer: ശ്രേയ ഘോഷൽ
- Film / album: ഹൗ ഓൾഡ് ആർ യു
- Composer: ഗോപി സുന്ദർ
- Lyricist: റഫീക്ക് അഹമ്മദ്