Malayalam lyrics

വൈകാശിത്തെന്നലോ തിങ്കളോ
നീ വൈശാഖപ്പുലരിതൻ പുണ്യമോ
കോടിജന്മമായ് നോറ്റ നൊയമ്പോ
വേദസാരമായ് പെയ്ത മന്ത്രമോ
ശുഭകരമൊരു ത്യാഗരാജ കീർത്തന  ശ്രുതിസുഖലയമോ
വൈകാശിത്തെന്നലോ തിങ്കളോ
നീ വൈശാഖപ്പുലരിതൻ പുണ്യമോ
രാധാസമേതാ കൃഷ്ണാ കൃഷ്ണാ
രാധാസമേതാ കൃഷ്ണാ കൃഷ്ണാ
രാധാസമേതാ കൃഷ്ണാ കൃഷ്ണാ
രാധാസമേതാ കൃഷ്ണാ...
വനമാലിയായ് നിൻ വല്ലകിയിൽ
രാഗഭാവുകം ഞാനുണർത്തീ
ആ....
ഒരു നൂറു നന്മകൾ നേർന്നു കൊണ്ടെൻ
ഭാഗ്യജാതകം നീയെഴുതി
കനിവോലും കാവേരീ തീർത്ഥവുമായ്
തിരുവയ്യാർ തംബുരുവിൽ  ഭൈരവിയായ് 
വൈകാശിത്തെന്നലോ തിങ്കളോ
നീ വൈശാഖപ്പുലരിതൻ പുണ്യമോ
നന്ദകുമാരാ നവനീത ചോരാ
നന്ദകുമാരാ നവനീത ചോരാ
വൃന്ദാവന ഗോവിന്ദമുരാരേ
വൃന്ദാവന ഗോവിന്ദമുരാരേ
രാധാസമേതാ സമേതാ സമേതാ കൃഷ്ണാ
സ്വരപാരിജാതമായ് പൂത്തൊരുങ്ങാൻ
സ്വർണ്ണരേണുവാൽ കോലമിടാൻ
ആ....
നവരാത്രിദീപം ചാർത്തി വെയ്ക്കാം
നാദനൂപുരം കോർത്തു തരാം
കൊതിയോടെ ഞാനെന്നും
പിൻതുടരാം
ചെന്തമിഴിൻ പൊൻചിമിഴിൽ വീണുറങ്ങാം
വൈകാശിത്തെന്നലോ തിങ്കളോ
നീ വൈശാഖപ്പുലരിതൻ പുണ്യമോ
കോടിജന്മമായ് നോറ്റ നൊയമ്പോ
വേദസാരമായ് പെയ്ത മന്ത്രമോ
ശുഭകരമൊരു ത്യാഗരാജ കീർത്തന  ശ്രുതിസുഖലയമോ
വൈകാശിത്തെന്നലോ തിങ്കളോ
നീ വൈശാഖപ്പുലരിതൻ പുണ്യമോ

Song video

Watch on YouTube

Song information

Music: എം ജി രാധാകൃഷ്ണൻ

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: കെ എസ് ചിത്ര

Raaga: നാട്ടക്കുറിഞ്ഞി

Film/album: രക്തസാക്ഷികൾ സിന്ദാബാദ്

Explore this song