Malayalam lyrics

കാണാൻ കൊതിക്കുന്നൂ കണ്ണായിരം

പറയാൻ വിതുമ്പുന്നൂ പദമായിരം

കാണാൻ കൊതിക്കുന്നൂ കണ്ണായിരം

പറയാൻ വിതുമ്പുന്നൂ പദമായിരം

മറുനിനവായെന്നുള്ളിൽ തളിരോർമ്മകളിൽ

ഒഴുകും പുഴയായ് നാമൊന്നായ്

കുളിരലയായ് ചിരിനുരയായ് വാ

കാണാൻ കൊതിക്കുന്നൂ കണ്ണായിരം

പറയാൻ വിതുമ്പുന്നൂ പദമായിരം

കാണാൻ കൊതിക്കുന്നൂ കണ്ണായിരം

പറയാൻ വിതുമ്പുന്നൂ പദമായിരം

എന്നുള്ളിൽ

ഒരു ചിരിയാലെന്നിൽ നിറയുന്നു നീ

അതിരെഴും ഹർഷത്തിൻ കടലായി ഞാൻ

കിനാക്കൾ തുഴയും പായ്‌വഞ്ചിയേറി

കടലലമേലേറും കനവായി വാ

എൻ മനതാരിൽ അനുമാത്രകളിൽ

നിറയും മകരന്ദമായെന്നിൽ

നറുമലരുകൾ വിരിയിക്കാൻ വാ

Song information

Music: പ്രശാന്ത് പിള്ള

Lyricist: സുനിൽ ഗോപാലകൃഷ്ണൻ

Singer: വിജയ് യേശുദാസ്ദിവ്യ എസ് മേനോൻ

Film/album: മൂൺവാക്ക്

Explore this song