Malayalam lyrics
മന്ദാരം പൂത്തു നിൽക്കും മാനത്തിൻ കീഴെയെങ്ങും എന്തോരം രാവണന്മാർ പോർവിളിക്കുന്നേ.. നേരിൻ്റെ ശരമുനയാൽ വീറോടെ നേരിടുവാൻ വേറാരാണുള്ളതെൻ്റെ രാമനല്ലാതെ.... രാമനെന്നും പോരാളി വീരനായ വില്ലാളി..നേർവഴിയെ നാടിനെ നയിച്ച തേരാളി..(രാമനെന്നും) പത്തു തലക്കൊത്തവിധം ബുദ്ധി രാക്ഷസർ...ഇവരുടെ പത്തി തകർക്കാൻ തുനിഞ്ഞൊ - രാൺ കരുത്തിതാ..
ഇഷ്ടമുള്ള പെൺമണിയെ കട്ടെടുത്തു കൊണ്ടു പോയാൽ, ഒറ്റശരം മതിയവളെ വീണ്ടെടുക്കാനായ്… (രാമനെന്നും പോരാളി ) ഏറെയുണ്ടേ ജാനകിമാർ കാത്തിരിപ്പാണേ...അവരുടെ ജീവനായ രാമനെയും bഓർത്തിരിപ്പാണേ.. മായയെന്ന പൊന്നശോക.. പൂവനത്തിൽ പോയാൽ രാമനെത്തും കടല് താണ്ടി കൊണ്ടുപോകാനായ്… (രാമനെന്നും പോരാളി )
Song information
Music: ബിജിബാൽ
Lyricist: സുഹൈൽ കോയ
Singer: അൻവർ സാദത്ത്രഞ്ജിത് ജയരാമൻ കെ കെ നിഷാദ്
Film/album: അച്ഛനൊരു വാഴ വെച്ചു
Explore this song
- Singer: അൻവർ സാദത്ത്രഞ്ജിത് ജയരാമൻ കെ കെ നിഷാദ്
- Film / album: അച്ഛനൊരു വാഴ വെച്ചു
- Composer: ബിജിബാൽ
- Lyricist: സുഹൈൽ കോയ