Malayalam lyrics
പടിയിറങ്ങുന്നു വീണ്ടും പടിയിറങ്ങുന്നു മഴയൊതുക്കുകൾ പിന്നിടുന്നു വെയിൽ വരമ്പുകൾ പിന്നിടുന്നു നേരിയൊരോർമ്മകൾ പിന്നിടുന്നു... പടിയിറങ്ങുന്നു... പടി വരെ വന്നെത്തി നോക്കിയ പ്രിയ നിലാവുകളെ കതകടച്ചു വിതുമ്പി നിൽക്കും വിരഹ സന്ധ്യകളെ ഇളകുമഞ്ജനമിഴിയിലേതോ കനവു പാതിയുതിർന്നു മായും പൊന്നുഷസ്സുകളേ... പടിയിറങ്ങുന്നു വീണ്ടും പടിയിറങ്ങുന്നു... അരളി പൂക്കും കാവിലേതോ കുരുതി തീരുമ്പോൾ ഇവിടെ ഈ മരുഭൂവിൽ നിന്നീ കരളു പുകയുന്നു അകലെയേതോ കൂര തോറും തിരിവിളക്കുകൾ മിന്നിടാനായ് കടലു താണ്ടുന്നു.... പടിയിറങ്ങുന്നു വീണ്ടും പടിയിറങ്ങുന്നു... മഴയൊതുക്കുകൾ പിന്നിടുന്നു വെയിൽ വരമ്പുകൾ പിന്നിടുന്നു നേരിയൊരോർമ്മകൾ പിന്നിടുന്നു... പടിയിറങ്ങുന്നു...
Song information
Music: ബിജിബാൽ
Lyricist: റഫീക്ക് അഹമ്മദ്
Singer: ഹരിഹരൻ
Film/album: പത്തേമാരി
Explore this song
- Singer: ഹരിഹരൻ
- Film / album: പത്തേമാരി
- Composer: ബിജിബാൽ
- Lyricist: റഫീക്ക് അഹമ്മദ്