Malayalam lyrics
രാഗവീണ പാടും ഗാനം രാവിൻ മാറിൽ പെയ്യും നേരം അലിയൂ നീ എന്നിൽ അലിയൂ നീ രാവിലേതോ യാമം തന്നിൽ രാസകേളി ആടാൻ പോരൂ അലിയൂ നീ എന്നിൽ അലിയൂ നീ എൻ പൂവനിയാകേ നീ തഴുകും പൂങ്കാറ്റായ് നീ വരൂ സ്നേഹവിലോലാ ഞാൻ തരാം എന്നെ നിനക്കായ് (രാഗവീണ...) മലർപ്പൂന്തോപ്പ് തേടി മദകരരാവുകൾ തോറും മനം നെയ്യുന്ന സ്വപ്നം മായിക മന്മഥ ജാലം പാതി മെയ്യായിടാം ഞാൻ നിൻ പ്രിയകാമനയായ് നീ വരും പാതകളിൽ ഞാൻ പൂവിടാം പൂമണമേകാം രാഗവീണ പാടും ഗാനം രാവിൻ മാറിൽ പെയ്യും നേരം അലിയൂ നീ കിനാവിൽ നിന്റെ ഗന്ധം കാതരമാമൊരു മന്ത്രം അവൻ പാടുന്ന പാട്ടിൽ ഞാനൊരു വർണ്ണമയൂരം ആരുമറിയാതെ ഈ വീണ മീട്ടാൻ നീ വരൂ സ്നേഹവിലോലാ ഞാൻ തരാം എന്നെ നിനക്കായ് (രാഗവീണ...)
Song video
Song information
Music: സബീഷ് ജോർജ്ജ്
Lyricist: അരുൺ
Singer: ഗംഗ
Film/album: ക്വട്ടേഷൻ
Explore this song
- Singer: ഗംഗ
- Film / album: ക്വട്ടേഷൻ
- Composer: സബീഷ് ജോർജ്ജ്
- Lyricist: അരുൺ