Malayalam lyrics

രാകിലേ രാകിലേ വരികില്ലയോ
ആശകൾ എന്നിൽ നീ പകരില്ലയോ.......(2)
ഈ പെണ്ണുങ്ങളുള്ളവരേ
ഞങ്ങൾ ആണുങ്ങൾ പാവമല്ലോ.....
നീലക്കണ്ണുകളുള്ളവരേ നെഞ്ചിൽ പ്രേമം കൊള്ളുമല്ലോ.....
ഓ മൈ ലവ്  ഓ മൈ ലവ്.....
രാകിലേ രാകിലേ വരികില്ലയോ
ആശകൾ എന്നിൽ നീ പകരില്ലയോ....
പെണ്ണുങ്ങൾ കേൾക്കയാണോ
ഹൃദയം താ താ എന്ന്
ആണുങ്ങൾ അരുളുമല്ലോ
താനേയാ സവിധം ചെന്ന്
കരഞ്ഞാൽ കല്ലുമലിയുമെന്ന് പണ്ടേ ചൊല്ലി അതാരോ...
എന്നും കന്നി മനസ്സിനത് പൊരുത്തമില്ല നോക്ക്
ചിത്രത്തിൻ വാക്ക് കേൾക്കാൻ
ശ്രമിപ്പവൻ ഭ്രാന്തനല്ലോ....
മൊഴിയാതെ അത് പോകേ
കരയും ആണുങ്ങളോ.....
വിളക്കു പോലെരിയുന്നൂ പെണ്ണുങ്ങൾ
അതിൽ വീഴുന്നൂ ശലഭമായ് ആണുങ്ങൾ
രാകിലേ രാകിലേ വരികില്ലയോ
ആശകൾ എന്നിൽ നീ പകരില്ലയോ
മാരിവിൽ നിൽക്കുമെന്ന്‌ വാനമേ കരുതിടാമോ.....
പെണ്ണിൻ മനം ലഭിക്കുമെന്ന് അരജന്മാർ തപിച്ചിടാമോ
അലകൾ പ്രേമം പേറി കരകൾ ഒതുക്കി നീർത്തവേ
വീണ്ടും പ്രേമത്തിരകൾ തന്നെ എതിരേറ്റം തുടർന്ന് നിൽക്കവേ
ഒരു വശം പ്രേമം മണ്ണിൽ ജീവിതത്തിൽ നടക്കുന്നൂ....
ഒരു പെണ്ണിന്നോർമ്മകളായി കുളമത് തേങ്ങുന്നൂ
വെറും പലകയിൽ എഴുതിയാൽ അത് അഴിച്ചിടാം
ശിലാലിഖിതമായ് നെഞ്ചിലെഴുതിയാൽ
സൂക്ഷിക്കാം......(പല്ലവി)

Song video

Watch on YouTube

Song information

Music: ടി രാജേന്ദർ

Lyricist: പൂവച്ചൽ ഖാദർ

Singer: പി ഉണ്ണികൃഷ്ണൻകോറസ്

Film/album: മോനിഷ എന്റെ മോണാലിസ

Explore this song