Malayalam lyrics
സാഞ്ച് ദലെ ദീപ് ജലെ സാഞ്ച് ദലെ ദീപ് ജലെരെ സാഞ്ച് ദലെ ദീപ് ജലെ സാഞ്ച് ദലെ ദീപ് ജലെരെ നീലെ ഗഗൻ കി തലെ രെ സാജ്‌നാ സാഞ്ച് ദലെ ദീപ് ജലെ രെ നീലെ ഗഗൻ കി തലെ രെ സാജ്‌നാ സാഞ്ച് ദലെ ദീപ് ജലെ രെ യാമിനി നിലാവുലാവും ഗംഗയിൽ നനഞ്ഞു വാ യാമിനി നിലാവുലാവും ഗംഗയിൽ നനഞ്ഞു വാ ആർദ്രമാകും നിൻ നെഞ്ചിലോ പീലിചാർത്തും വാൽക്കണ്ണിലോ വീണലിഞ്ഞു പോയ് ഞാൻ യാമിനി നിലാവുലാവും ഗംഗയിൽ നനഞ്ഞു വാ നീയുറങ്ങുമ്പോൾ മാറിലെ മർമ്മരം കാതോർക്കവെ ദേവകൾ മീട്ടും വീണതൻ ശ്രീലയം കേൾക്കുന്നു ഞാൻ പൂപ്പളുങ്കിൽ മിന്നി നിൽക്കും ദീപനാളം പോലവെ എന്നിലെ എന്നിൽ നിൻ പൂമുഖം പൂക്കവെ ധന്യനായി ഞാൻ യാമിനി നിലാവുലാവും ഗംഗയിൽ നനഞ്ഞു വാ സാഞ്ച് ദലെ ദീപ് ജലെ സാഞ്ച് ദലെ ദീപ് ജലെരെ സാഞ്ച് ദലെ ദീപ് ജലെ സാഞ്ച് ദലെ ദീപ് ജലെരെ നീലെ ഗഗൻ കി തലെ രെ സാജ്‌നാ സാഞ്ച് ദലെ ദീപ് ജലെ രെ നീലെ ഗഗൻ കി തലെ രെ സാജ്‌നാ സാഞ്ച് ദലെ ദീപ് ജലെ രെ രാഗമേഘങ്ങൾ കുങ്കുമം ചാർത്തുമീ വിൺചില്ലയിൽ രണ്ടിളം തിങ്കൾ പ്രാവുകൾ പോലെ നാം ചേക്കേറവെ നമ്മിലേതോ കുഞ്ഞു മോഹം ചില്ലുതൂവൽ തേടവേ ആദ്യമായ് ഉള്ളിലെ പാൽക്കുടം ചോരവെ ധന്യയായി ഞാൻ യാമിനി നിലാവുലാവും ഗംഗയിൽ നനഞ്ഞു വാ ആർദ്രമാകും നിൻ നെഞ്ചിലോ പാതിപാടും പാട്ടിലോ വീണലിഞ്ഞു പോയ് ഞാൻ യാമിനി നിലാവുലാവും ഗംഗയിൽ നനഞ്ഞു വാ
Song video
Song information
Music: ജോൺസൺ
Lyricist: ഗിരീഷ് പുത്തഞ്ചേരിപി കെ മിശ്ര
Singer: കെ എസ് ചിത്രപി ഉണ്ണികൃഷ്ണൻ
Film/album: മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത
Explore this song
- Singer: കെ എസ് ചിത്രപി ഉണ്ണികൃഷ്ണൻ
- Film / album: മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത
- Composer: ജോൺസൺ
- Lyricist: ഗിരീഷ് പുത്തഞ്ചേരിപി കെ മിശ്ര