Malayalam lyrics
തിങ്കള്‍ തുടുക്കുമ്പോഴെന്റെ മുഖം പൊന്‍കഴൽ തുള്ളുമ്പോഴെന്റെ താളം കൊഞ്ചിപ്പിണങ്ങിയാലെന്‍ ചിണുക്കം പുഞ്ചിരി വാടിയാലെന്റെ ദുഃഖം (തിങ്കള്‍...) ഓര്‍മ്മയിലിന്നും കുരുന്നു തന്നെ ഓമന ഉണ്ണികളരുമ തന്നെ കാലം കുറുക്കി കുഴമ്പു തന്നു കാലങ്ങള്‍ വാഴുവാന്‍ പാട്ടു തന്നു കാറ്റിന്റെ വള്ളിയില്‍ വാനില്‍ പറക്കുമ്പോള്‍ കാവലായെന്നും കൂടെ വന്നു ഓര്‍മ്മയിലിന്നും കുരുന്നു തന്നെ ഓമന ഉണ്ണികളരുമ തന്നെ (തിങ്കള്‍...) കാര്‍നിഴലുണ്ടും നിലാവ് തന്നു വേനലായ് നിന്നും മഴ ചൊരിഞ്ഞു ആത്മാവ് തന്നെ പകര്‍ന്നു തന്നു അതൊരാനന്ദ ബന്ധനമായി വന്നു ഓര്‍മ്മയിലിന്നും കുരുന്നു തന്നെ ഓമന ഉണ്ണികളരുമ തന്നെ (തിങ്കള്‍...)
Song video
Song information
Music: ജോൺസൺ
Lyricist: വി മധുസൂദനൻ നായർ
Singer: കെ ജെ യേശുദാസ്
Film/album: സന്താനഗോപാലം
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: സന്താനഗോപാലം
- Composer: ജോൺസൺ
- Lyricist: വി മധുസൂദനൻ നായർ