Malayalam lyrics
യാത്രാമൊഴി പറയാതെ മറഞ്ഞു പോയ് നീ എവിടേയ്ക്കോ അകന്നു പോയ് നീ എവിടേയ്ക്കോ യാത്രാമൊഴി പറയാതെ നീ ഇറ്റിറ്റുതന്നയാ സ്നേഹനീരോർമ്മയായി എൻ ജീവനിൽ എൻ ജീവനിൽ മറഞ്ഞുപോയി നീ എവിടേയ്ക്കോ അകന്നു പോയ് നീ എവിടേയ്ക്കോ യാത്രാമൊഴി പറയാതെ എവിടേ നീ എവിടേ മുകിലോടു ചോദിച്ചു മഴയോടു ചോദിച്ചു എവിടേ നീ എവിടേ ഇലയോടു ചോദിച്ചു ശിലയോടു ചോദിച്ചു എവിടേ നീ എവിടേ തെന്നലിനും മുകിലിനും മഴമുത്തിനുമറിയില്ലാ പുഴകൾക്കും പൂക്കൾക്കും പുന്നെല്ലിനുമറിയില്ലാ യാത്രാമൊഴി പറയാതെ അന്നു ഞാൻ ചാർത്തിയ ചന്ദനതിലകം മാഞ്ഞു പോയോ സ്നേഹനീലാംബരി കേട്ടുമയങ്ങിയ മടിത്തട്ടു മറന്നു പോയോ നീയൊരു നാൾ വരും എന്നാരോ പറഞ്ഞു മനസ്സിൽ നിലാവായി ഓർമ്മകൾ പെയ്തു യാത്രാമൊഴി പറയാതെ മറഞ്ഞു പോയ് നീ എവിടേയ്ക്കോ അകന്നു പോയ് നീ എവിടേയ്ക്കോ യാത്രാമൊഴി പറയാതെ
Song video
Song information
Music: കൈതപ്രം
Lyricist: റാഫി മതിര
Singer: ജി വേണുഗോപാൽ
Film/album: രാമ രാവണൻ
Explore this song
- Singer: ജി വേണുഗോപാൽ
- Film / album: രാമ രാവണൻ
- Composer: കൈതപ്രം
- Lyricist: റാഫി മതിര